UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘താമര തിരഞ്ഞെടുത്തത് എന്റെ തെറ്റ്’; ജസ്വന്ത് സിംഗിന്റെ മകന്‍ മന്‍വേന്ദ്ര ബിജെപി വിട്ടു

രാജസ്ഥാനിലെ ബര്‍മന്‍ ജില്ലയില്‍ നടന്ന സ്വഭിമാന്‍ റാലിയിലായിരുന്നു മന്‍വേന്ദ്ര രാജി കാര്യം പ്രഖ്യാപിച്ചത്.

ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായ ജസ്വന്ത് സിംഗിന്റെ മകന്‍ മന്‍വേന്ദ്ര സിംഗ് ബിജെപി വിട്ടു. രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് മന്‍വേന്ദ്രയുടെ രാജി ബിജെപിക്ക് ക്ഷീണമാകും. ‘താമര തിരഞ്ഞെടുത്തത് എന്റെ തെറ്റായിപ്പോയി’ എന്നാണ് രാജി കാര്യത്തെക്കുറിച്ച് മന്‍വേന്ദ്ര പ്രതികരിച്ചത്.

രാജസ്ഥാനിലെ ബര്‍മന്‍ ജില്ലയില്‍ നടന്ന സ്വഭിമാന്‍ റാലിയിലായിരുന്നു മന്‍വേന്ദ്ര രാജി കാര്യം പ്രഖ്യാപിച്ചത്. ‘സ്വഭിമാനത്തിനായിട്ടുള്ള പോരാട്ടമാണിത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഗൗരവ് യാത്ര നടത്തുകയാണ്. ബി.ജെ.പിയുടെ പ്രതാപം കാണിക്കാനാണ് യാത്ര. എന്ത് പ്രതാപമാണ് ഈ യാത്രക്കുള്ളത്. ഇതിനെക്കാളും ഇന്ന് പിന്തുണ കിട്ടിയത് സ്വഭിമാനയാത്രക്കാണ്’ മന്‍വേന്ദ്ര പറഞ്ഞു.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ മന്‍വേന്ദ്രയുടെ ഭാര്യ ചിത്ര സിങും രംഗത്തു വന്നിട്ടുണ്ട്. നിരപരാധികളായ എത്രയോ ആളുകളെയാണ് കള്ളക്കേസുകളില്‍ മുഖ്യമന്ത്രി കുടുക്കിയത്. ഈ സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുന്ന ദിവസം വരും. സ്വാഭിമാന്‍ റാലിയിലൂടെ ഇവിടുത്തെ ജനങ്ങള്‍ അഭിമാനബോധമുള്ളവരാണെന്ന് വസുന്ധരയെ ബോധ്യപ്പെടുത്തുമെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

ബി ജെ പി വിട്ട മന്‍വേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും സൂചനകളുണ്ട്.

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

ഫ്രാൻസ്വ ഒലാന്തിന്റെ അഭിമുഖം ഇന്ത്യൻ പ്രധാനമന്ത്രിയെ വിറപ്പിക്കുമ്പോൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍