UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാമ്യം നിഷേധിക്കാനാണ് ശ്രമിച്ചത്, ഇടപെടലുകള്‍ സഹായിച്ചു, ജയില്‍ മോചിതനായ മാവോയിസ്റ്റ് സൈദ്ധാന്തികന്‍ കണ്ണമ്പിളളി മുരളി

ഇന്നലെയാണ് മുരളി ജാമ്യത്തിലിറങ്ങിയത്.

സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മാവോയിസ്റ്റ് സൈദ്ധാന്തികനും മാവോയിസ്റ്റ് നേതാവുമായ കണ്ണമ്പിള്ളി മുരളി ജയില്‍ മോചിതനായി. നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഇന്നലെയാണ് മുരളിധരന്‍ ജയില്‍ മോചിതനായത്. പൂനെയിലെ യെര്‍വാദ ജയിലില്‍നിന്നാണ് മുരളി മോചിതനായാത്.

‘അറസറ്റ് ചെയതിന് ശേഷം ജാമ്യം ലഭിക്കുവാനും ചികില്‍സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ജയിലില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കാനുമെല്ലാം പലരും ഇടപെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ജാമ്യം ലഭിച്ചത്. പരാമവധി ജാമ്യം ഒഴിവാക്കാനായിരുന്നു ശ്രമം നടന്നത്. എല്ലാവരുടെയും ശ്രമഫലമായാണ് ജാമ്യം ലഭിച്ചത്’. തുടര്‍ന്നും എല്ലാവര്‍ക്കുമൊപ്പമുണ്ടാകുമെന്നും ജയില്‍മോചിതനായ മുരളീധരന്‍ പറഞ്ഞു.

ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തിലും എല്ലാ മാസവും രണ്ട് തവണ പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. ബോംബേ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷനെ കോടതി അനുവദിക്കുകയായിരുന്നു. ഈ അപേക്ഷ സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞത്.

മുരളീധരന് ജാമ്യം അനുവദിക്കണമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ചിന്തകന്‍ നോം ചോസ്‌കി ഉള്‍പ്പെടെയുള്ളവരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. പൂനൈയില്‍വെച്ചാണ് കെ മുരളി അറസ്റ്റ് ചെയ്യപ്പെട്ടത്. മാവോയിസ്റ്റ് സൈദ്ധാന്തികന്‍ എന്ന നിലയില്‍ പ്രശസ്തനായ മുരളി വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.

കേരളത്തിലെ ഭൂമിയും അധികാരവുമായി ബന്ധപ്പെടുത്തി എഴുതിയ ഭൂമി, ജാതി ബന്ധനം എന്ന കൃതി ഈ മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അജിത്ത് എന്ന പേരിലാണ് ഈ പുസ്തകം എഴുതിയത്. നേരത്തെ ലോകത്തെ മാവോയിസ്റ്റ് സംഘടനകളുടെ കൂട്ടായ്മയായ റവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റിന്റെ എ വേള്‍ഡ് ടു വിന്‍ എന്ന മാസികയുടെ പത്രാധിപരുമായിരുന്നു.

Read: തൊവരിമല സമരം പൊളിക്കാനായി എംഎല്‍എ സി കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നെന്ന് സമരസമിതി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍