UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് പരിസ്ഥിതി ആഘാതപഠനം നടത്തണം; സുപ്രിം കോടതിയില്‍ ഹര്‍ജിയുമായി സമീപത്തെ താമസക്കാരന്‍

കേസ് അടിയന്തരമായി പരിഗണിക്കമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന് ഹര്‍ജി. ഫ്‌ളാറ്റിന് സമീപത്തെ താമസക്കാരനാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് അടിയന്തരമായി പരിഗണിക്കമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഒഴിഞ്ഞു പോകണമെന്ന മരട് നഗരസഭ നോട്ടീസിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ പത്തിന് നഗരസഭ നല്‍കിയ നോട്ടീസ് അഞ്ചു ദിവസത്തിനകം ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞു പോകണമെന്നായിരുന്നു. നഗരസഭയുടെ നോട്ടീസ് നിയമവിരുദ്ധമെന്നാണ് ഉന്നയിച്ച് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരനായ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

നഗരസഭയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും തല്‍സ്ഥിതി തുടരണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുന്ന കാര്യത്തെക്കുറിച്ച് നിയമ വിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Read: ദക്ഷിണേന്ത്യയെ വൈകാരികമായി മുറിവേല്‍പ്പിച്ച് ഏകഭാഷാ സിദ്ധാന്തം വീണ്ടും പൊടിതട്ടിയെടുക്കുന്നതിനു പിന്നില്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍