UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്‌ളാറ്റുകള്‍ ഇന്ന് ഒഴിയണം, താമസക്കാരെ മാറ്റുന്ന വിഷയത്തില്‍ പരസ്പരം പഴിചാരി ജില്ലാ ഭരണകൂടവും നഗരസഭയും, ഉടമകള്‍ നാളെ ഹൈക്കോടതിയിലേക്ക്

സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഇരുപതാം തീയതിയാണ്.

മരട് ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പക്ഷേ ഈ സാഹചര്യത്തില്‍ ഫ്‌ളാറ്റു നിവാസികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും ഒഴിപ്പിക്കുന്ന കാര്യത്തിലും ഒരു തീരുമാനമായിട്ടില്ല. ജില്ലാ ഭരണകൂടവും മരട് നഗരസഭയും ഈ വിഷയത്തില്‍ ഇപ്പോഴും പരസ്പരം പഴിചാരുകയാണ്. അതേസമയം ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതമല്ലെന്ന് കാണിച്ച് ഫ്‌ളാറ്റ് ഉടമകള്‍ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

നിലവില്‍ പ്രതിഷേധം ശക്തമാക്കി ഫ്‌ളാറ്റ് ഉടമകള്‍ നഗരസഭയ്ക്കു മുന്നില്‍ റിലേ സത്യഗ്രഹം തുടങ്ങിയിട്ടുണ്ട്. പ്രവൃത്തി സമയത്ത് നഗരസഭയ്ക്ക് മുന്നിലും ബാക്കി സമയങ്ങളില്‍ കുണ്ടന്നൂര്‍ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് പരിസരത്തുമാണ് സമരം നടക്കുന്നത്. സമരം ചെയ്യുന്ന വര്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ, സംഘടനാ നേതാക്കള്‍ മരടിലേക്ക് എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ മരടില്‍ എത്തിയിരുന്നു.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി 375 കുടുംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടത്. ഇവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കാന്‍ സമീപത്തെ ഒഴിഞ്ഞ ഫ്‌ളാറ്റുകള്‍, മറ്റു കെട്ടിടങ്ങള്‍, ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സ്‌കൂളുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ അതാതു വില്ലേജ് ഓഫീസര്‍മാര്‍ കണയന്നൂര്‍ തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ നല്‍കിയ പരസ്യത്തിന് ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് ചുരുക്കപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും.

വിഷയത്തില്‍ ഉത്തരവാദിത്തം ഏല്‍ക്കാന്‍ തയ്യാറാവാതെ ജില്ലാ ഭരണകൂടവും നഗരസഭയും നില്‍കുന്ന സാഹചര്യത്തില്‍ പതിനെട്ടാം തീയതി സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട റിപ്പോര്‍ട്ട് എന്താകുമെന്നതിലും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഇരുപതാം തീയതിയാണ്. 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം.

Read: ‘ഞങ്ങളുടെ മക്കളെവിടെ?’; ആപ്പിള്‍ തോട്ടങ്ങള്‍ക്ക് പ്രശസ്തമായിരുന്ന ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനില്‍ ഇന്ന് മുഴങ്ങുന്ന ചോദ്യമിതാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍