UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേധാപട്ക്കര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു; ദേശീയപാത വികസിപ്പിക്കണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് സര്‍ക്കാര്‍

ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രമുഖ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍, മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിമായുള്ള കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ചുവെന്ന് കാണിച്ച് മേധാ പട്കര്‍ പ്രതിഷേധിച്ചിരുന്നു. ദേശീയപാതാ വികസനത്തിന് സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം, പുനരധിവാസം എന്നീ കാര്യങ്ങളില്‍ ഏതെങ്കിലും പ്രദേശത്ത് നാട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

എന്നാല്‍ ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയപാതാ വികസനം കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളില്‍ നാട്ടുകാര്‍ക്കുളള പരാതി ശ്രദ്ധയില്‍പ്പെടുത്താനാണ് മേധാപട്ക്കര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

ഇന്ന് വൈകുന്നേരം 4:30ന് കൂടിക്കാഴ്ച നടത്താമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് മേധാപട്കറെ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് തിരക്കിട്ട പരിപാടികളുണ്ടെന്നും അതിനാല്‍ കാണാന്‍ കഴിയില്ലെന്നും ഉച്ചയോടെ അറിയിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മേധാ പട്കര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്, അനുമതി നിഷേധിച്ചിട്ടില്ലെന്നും സമയം മാറ്റുകമാത്രമാണുണ്ടയതെന്നുമാണ്.

ഇഎംഎസിനോട് മന്നം ചെയ്ത ആ വലിയ തെറ്റ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ചെറിയ തെറ്റാകുമ്പോള്‍

ശബരിമല ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവേശനം: ജനാധിപത്യത്തിന്റെ പരാജയവും രാജവാഴ്ചയുടെ വിജയവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍