UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ല: ‘കടക്ക്‌ പുറത്ത്’ എന്ന് ആക്രോശിച്ചതിന് വിശദീകരണവുമായി മുഖ്യമന്ത്രി

യോഗത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ എടുക്കാന്‍ പോലും ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് നല്‍കിയിരുന്നില്ല

ഇന്ന് മസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക്‌ പുറത്ത്’ എന്ന് ആക്രോശിച്ചതിന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.

യോഗത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ എടുക്കാന്‍ പോലും ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് നല്‍കിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു ചര്‍ച്ച നടത്തുക അപ്രായോഗികമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊപ്പം അവിടെയെത്തുമ്പോള്‍ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. അതുകൊണ്ടാണ് അവരോട് പുറത്തു പോകാന്‍ പറഞ്ഞതെന്നും പിണറായി വിശദീകരിച്ചു.

അതല്ലാത്ത ഒരു അര്‍ത്ഥവും അതിനില്ല. യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. സമാധാനഭംഗമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. തിരുവനന്തപുരത്തെ സംഭവങ്ങള്‍ നിര്‍ഭാഗ്യകകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍