UPDATES

വായന/സംസ്കാരം

മീ ടു ആരോപണത്തില്‍ പരാതിയില്ല; റിയാസ് കോമു ബിനാലെ ഫൗണ്ടേഷന്‍ ചുമതലകളിലേക്ക് തിരിച്ചുവരുന്നു

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഇക്കാര്യത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു

മീടു ആരോപണത്തെ തുടര്‍ന്ന് റിയാസ് കോമുവിനെതിരെയുണ്ടായ അന്വേഷണം അവസാനിപ്പിക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന് കാട്ടി അജ്ഞാത യുവതിയുടെ ആരോപണത്തെ തുടര്‍ന്ന് 2018 ഒക്ടോബര്‍ ഒന്നിന് റിയാസ് കോമു, കൊച്ചി ബിനാലെ ഫൗണ്ടേഷനിലെ തന്റെ എല്ലാ മാനേജ്‌മെന്റ് പദവികളിലും നിന്നും സ്വയം ഒഴിവാകുകയായിരുന്നു.

തുടര്‍ന്ന് ഒക്ടോബര്‍ 29 ന് ചേര്‍ന്ന ട്രസ്റ്റീ മീറ്റിങ്ങില്‍ ട്രസ്റ്റിയും കേരള മുന്‍ ചീഫ് സെക്രട്ടറിയും ഇന്റേണല്‍ കംപ്ലൈന്റസ് കമ്മിറ്റി (ICC) ചെയര്‍മാനുമായ ലിസി ജേക്കബിന്റെ നേതൃത്വത്തില്‍ ആരോപണം പരിശോധിക്കുകയും അതില്‍ ബിനാലെ സഹസ്ഥാപകന്‍ കൂടിയായ റിയാസ് കോമുവിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഇക്കാര്യത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഐ സി സി തീരുമാനിച്ചു. ഈ നിര്‍ദേശം ട്രസ്റ്റിയിലെ അംഗങ്ങള്‍ അംഗീകരിച്ചതോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷനിലെ ചുമതലകളിലേക്ക് മടങ്ങിയെത്താന്‍ റിയാസ് കോമുവിന് വഴി തെളിഞ്ഞത്. റിയാസ് കോമു ഉടന്‍ മടങ്ങിയെത്തുമെന്ന് ബിനാലെ ഫൗണ്ടേഷന്റെ പ്രസ്താവനയിലൂടെ അറിയിച്ചു.

2018 ഒക്ടോബറില്‍ ആദ്യം പേരു വെളിപ്പെടുത്താത്ത ഒരു യുവതി ഇന്‍സ്റ്റഗ്രാം വഴി റിയാസ് കോമുവിനെതിരെ ആരോപണം ഉന്നയിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍