UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

പ്രളയശേഷം ആഭ്യന്തരോദ്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കാന്‍ മില്‍മ ഫെഡറേഷന്റെ ശുപാര്‍ശ. വില വര്‍ധന അനിവാര്യമാണെന്നാണ് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

പ്രളയശേഷം ആഭ്യന്തരോദ്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദിവസം 1.86 ലക്ഷം ലിറ്റര്‍ പാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നത് ഇപ്പോള്‍ അത് 3.60 ലക്ഷം ലിറ്ററായി. മില്‍മയ്ക്ക് പാല്‍ വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയേ വര്‍ധിപ്പിക്കാറുള്ളൂ.

ഇതുസംബന്ധിച്ച് വെള്ളിയാഴ്ച വകുപ്പ് മന്ത്രിയുമായി മില്‍മ അധികൃതര്‍ ചര്‍ച്ചനടത്തും. ഇതിനുശേഷമായിരിക്കും എത്രരൂപവരെ വര്‍ധിപ്പിക്കാമെന്ന് തീരുമാനിക്കുക. അതേസമയം സര്‍ക്കാര്‍ ഫാമുകളില്‍ പാല്‍ വില കൂടിയിട്ടുണ്ട്. ഫാമുകളില്‍ ഇപ്പോള്‍ ലിറ്ററിന് നാലുരൂപ വര്‍ധിച്ച് 46 രൂപയാണ് പുതിയ നിരക്ക്.

2017-ലാണ് പാല്‍വില അവസാനമായി കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും ക്ഷീര കര്‍ഷകനാണ് അനുവദിച്ചത്. ഇത്തവണത്തെ വര്‍ധനയും കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു.

Explainer: എന്താണ് അസമിലെ 19 ലക്ഷം പേരെ അനിശ്ചിതത്വത്തിലേക്ക് തള്ളിയ പൗരത്വ രജിസ്റ്റർ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍