UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബൈ വെള്ളപ്പൊക്കം: കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

മുംബൈയിലെ മുതിര്‍ന്ന ഗാസ്‌ട്രോഎന്ററോളജിസ്റ്റുകളില്‍ ഒരാണ് അമരപുര്‍ക്കര്‍

വെള്ളപ്പൊക്കത്തില്‍ കാണാതായ മുംബൈയിലെ അറിയപ്പെടുന്ന ഡോക്ടര്‍ ദീപക് അമരപുര്‍കറിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. വര്‍ളിയിലെ കടല്‍ത്തീരത്തിന് സമീപമുള്ള അഴുക്ക്ചാലില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

മുംബൈയിലെ മുതിര്‍ന്ന ഗാസ്‌ട്രോഎന്ററോളജിസ്റ്റുകളില്‍ ഒരാണ് അമരപുര്‍ക്കര്‍. എല്‍ഫിന്‍സ്റ്റോണ്‍ റോഡിലെ വീടിന് സമീപത്ത് വച്ച് തന്റെ കാര്‍ ഓഫായി പോയതോടെ വെള്ളത്തിലൂടെ ഇറങ്ങി നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. വെള്ളം മൂടി കിടന്ന റോഡിലെ ഒരു തുറന്ന മാന്‍ഹോളിലേക്ക് അദ്ദേഹം വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വര്‍ളിയിലെ അഴുക്കുചാലുകളെല്ലാം കടലിലാണ് അവസാനിക്കുന്നത്.

ഇദ്ദേഹം മാന്‍ഹോളിലേക്ക് വീഴുന്നത് പലരും കണ്ടിരുന്നെങ്കിലും വെള്ളം കയറിക്കിടന്ന അഴുക്കുചാലില്‍ ഇറങ്ങി രക്ഷപ്പെടുത്താന്‍ ആര്‍ക്കുമാകില്ലായിരുന്നെന്ന് പോലീസ് അറിയിച്ചു. ഏതാനും മണിക്കൂറുകളായി അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിനായി തിരച്ചില്‍ നടത്തുകയായിരുന്നു. 2005ന് ശേഷം മുംബൈയിലുണ്ടായ ഏറ്റവും കനത്ത മഴയാണ് കഴിഞ്ഞ ദിവസമുണ്ടായത്.

മുംബൈയിലെ മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ സജീവമായ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് നിരവധി സന്ദേശങ്ങള്‍ വാട്‌സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് തെറ്റായ സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍