UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീ പീഡനക്കേസ്: വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ എം വിന്‍സന്റ് എംഎല്‍എയ്ക്ക് കോടതി ജാമ്യം നിഷിധിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ മാസം 22നാണ് വിന്‍സന്റ് അറസ്റ്റിലായത്.

2016 സെപ്തംബര്‍ 10ന് രാത്രി എട്ട് മണിക്കും നവംബര്‍ 11ന് രാവിലെ 11 മണിക്കും വീട്ടമ്മയുടെ വീട്ടിലെത്തിയ എംഎല്‍എ ഇവരെ പീഡിപ്പിച്ചെന്നാണ് പരാതി. എംഎല്‍എ ആകുന്നതിന് മുമ്പാണ് വിന്‍സന്റ് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്നും ഇവരുടെ മൊബൈല്‍ നമ്പര്‍ വാങ്ങിയത്. എംഎല്‍എ ആയതിന് ശേഷം പതിവായി വിളിച്ച് ശല്യപ്പെടുത്താന്‍ ആരംഭിച്ചു. ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും വിന്‍സന്റ് പിന്തുടര്‍ന്ന് ആക്രമിച്ചതായി പറയുന്നു.

വിന്‍സന്റ് അറസ്റ്റിലായതോടെ കെപിസിസി സെക്രട്ടറി സ്ഥാനത്തു നിന്നള്‍പ്പെടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ വിന്‍സന്റിന് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതോടെ പിന്തുണ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു. കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് വിന്‍സന്റ് വാദിക്കുന്നത്. ഇത് കോണ്‍ഗ്രസ് അംഗീകരിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍