“പാവപ്പെട്ടവന് ഒരു കക്കൂസ് പണിയാന്‍ 2800 രൂപയാണേല്‍ 800 ആദ്യം പോക്കറ്റിലിടുന്നയാളാണ് ജോസ് ടോം” എം എം മണി
പാലായിലെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആരോപണവുമായി മന്ത്രി എം എം മണി. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ എല്ലാത്തിനും കമ്മീഷന്‍ വാങ്ങുന്നയാളെന്ന് പരിഹസിച്ച മന്ത്രി, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരി മത്സരിക്കുന്നത് വോട്ടുകച്ചവടത്തിനാണെന്നും കുറ്റപ്പെടുത്തി. യുഡിഎഫും എന്‍ഡിഎയും തമ്മില്‍ വോട്ടുകച്ചവടം പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോസ് ടോമിനെ ലക്ഷ്യമാക്കി എം.എം മണി പറയുന്നത്, “പാവപ്പെട്ടവന് ഒരു കക്കൂസ് പണിയാന്‍ 2800 രൂപയാണേല്‍ 800 രൂപയെടുത്ത് ആദ്യം പോക്കറ്റിലിട്ടേച്ചേ… പുള്ളി പുള്ളിയുടേതായ പണി ചെയ്യുകയുള്ളൂ. മാണി സാര്‍ മന്ത്രി ആയിരുന്നപ്പോള്‍ തിരുവനന്തപുരത്ത് പോകണമെങ്കില്‍ ടിഎ, ഡിഎ, ബാക്കി ചെലവ് എല്ലാത്തിനും മുന്‍കൂട്ടി കൊടുത്താലെ അദ്ദേഹം കൂടെ ഇറങ്ങുകയുള്ളൂ. ഇതാണ് അദ്ദേഹത്തിന്റെ മഹത്തായ യോഗ്യത”, എന്നാണ്.
എന്‍.സി.പി നേതാവ് മാണി സി. കാപ്പനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഈ മാസം 23-നാണ് പാല ഉപതെരഞ്ഞെടുപ്പ്.