UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടെ മാത്രമല്ല: രൂക്ഷവിമര്‍ശനവുമായി ഹരിയാന ഹൈക്കോടതി

‘ഹരിയാന ഇന്ത്യയുടെ ഭാഗമല്ലെ? എന്തു കൊണ്ടാണ് പഞ്ചാബിനെയും ഹരിയാനയെയും രണ്ടാനമ്മയുടെ മക്കളോടെന്ന പോലെ പെരുമാറുന്നത്’

ആള്‍ദൈവം റാം റഹിം ബലാത്സംഗ കേസില്‍ കുറ്റവാളിയാണെന്ന് വിധിച്ചതിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഹരിയാന സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഹരിയാന-പഞ്ചാബ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കലാപം സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു രൂക്ഷ വിമര്‍ശനം.

‘കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാവില്ല. ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേ? എന്തു കൊണ്ടാണ് പഞ്ചാബിനെയും ഹരിയാനയെയും രണ്ടാനമ്മയുടെ മക്കളോടെന്ന പോലെ പെരുമാറുന്നതെന്നും’ പറഞ്ഞ കോടതി മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ലയെന്നും താക്കീത് ചെയ്തു.

ഹരിയാന സര്‍ക്കാരിനെയും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാറിനെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. നഗരം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി നിന്നുവെന്നും രാഷ്ട്രീയ ലാഭത്തിനായി മുഖ്യമന്ത്രി അക്രമത്തിന് കൂട്ടുനിന്നുവെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍