UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെടിയുണ്ടകളും അധിക്ഷേപങ്ങളും കശ്മീര്‍ പ്രശ്‌നം അവസാനിപ്പിക്കില്ല; മോദി

സുരക്ഷാസൈന്യവും ഇത് മനസിലാക്കണമെന്ന് ഒമര്‍ അബ്ദുള്ള

ചെങ്കോട്ടയിലെ തന്റെ നാലാം സ്വാതന്ത്രദിന പ്രസംഗത്തില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ അഭിപ്രായം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെടിയുണ്ടകളും അധിക്ഷേപങ്ങളും പ്രശ്‌നം പരിഹരിക്കില്ലെന്നും സ്‌നേഹമാണ് വഴിയെന്നും കശ്മീരിലെ പ്രതിഷേധങ്ങളെ പരാമര്‍ശിച്ചുകൊണ്ട് മോദി വ്യക്തമാക്കി. വെടിയുണ്ടകളിലൂടെയും അധിക്ഷേപങ്ങളിലൂടെയുമല്ല, അവരെ ആലിംഗനം ചെയ്തുകൊണ്ട് നമുക്കത് സാധ്യമാക്കാമെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

ജമ്മു കശ്മീരിലെ കല്ലെറിക്കാരും വിഘടനവാദികളും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. നമ്മള്‍ അവര്‍ക്കെതിരേ പൊരുതുന്നു. ഭൂമിയിലെ സ്വര്‍ഗം എന്ന ഖ്യാതി കശ്മീരിന് നിലനിര്‍ത്തുകയാണ് നമ്മുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

അതേസമയം മോദിയുടെ പരാമര്‍ശങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തു വന്നു. വെടിയുണ്ടകളും അധിക്ഷേപങ്ങളും കശ്മീര്‍ പ്രശ്‌നം പരിഹരിക്കില്ലെന്നത് വാസ്തവമാണ്. പക്ഷേ ഇക്കാര്യം ഭീകരവാദികള്‍ക്കൊപ്പം ഇന്ത്യന്‍ സുരക്ഷ സൈന്യവും പ്രാവര്‍ത്തികമാക്കണമെന്നാണ് ഒമര്‍ അബ്ദുള്ള പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍