UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാന്‍ കൊടിക്കുന്നില്‍ സുരേഷ്

മെയ് 26നാണ് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് കേരളത്തില്‍ നിന്നുള്ള മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷാകാന്‍ സാധ്യത. സാധാരണയായി പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിനല്‍കേണ്ടത്. ലോക്സഭാംഗങ്ങളില്‍ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷിന് തന്നെയാകും ഈ അവസരം ലഭിക്കുന്നത്.

കഴിഞ്ഞ സഭയില്‍ കര്‍ണാടകയില്‍നിന്നുള്ള മുനിയപ്പയായിരുന്നു സീനിയര്‍ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാല്‍ കൊടിക്കുന്നില്‍ പ്രോ ടേം സ്പീക്കറാകാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഇത്തവണ മോദിക്ക് പ്രതിജ്ഞ ചൊല്ലിക്കേണ്ട ചുമതല കൊടിക്കുന്നിലിനു തന്നെ വന്നു ചേരുമെന്നാണ് റിപോര്‍ട്ട്.

മെയ് 30 നാണ് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമന്‍. അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷ പദവി ഒഴിയും. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍