UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൊറട്ടോറിയം ഉത്തരവ് ഇറക്കാതിരുന്നത് നിര്‍ദേശങ്ങള്‍ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്; ചീഫ് സെക്രട്ടറിയുടെ വിശദീകരണം തള്ളി മന്ത്രിസഭ

കാര്‍ഷിക കടാശ്വാസത്തിന്റെ പരിധി ഉയര്‍ത്തുന്നതടക്കം കൃഷിവകുപ്പ് ഇറക്കിയ നിര്‍ദേശങ്ങള്‍ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും തുടര്‍ നടപടി വേണ്ടെന്നും ചീഫ് സെക്രട്ടറിയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തീരുമാനിക്കുകയായിരുന്നു.

കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചതിന്റെ കാര്‍ഷിക പാക്കേജിന്റെ ഉത്തരവിറക്കാത്തതിന് ചീഫ് സെക്രട്ടറി റി ടോം ജോസിന് മുഖ്യമന്ത്രി പിണറായി വിജയന്റെയും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെയുമടക്കം മന്ത്രിസഭയുടെ കടുത്ത വിമര്‍ശനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും മുമ്പ് ഉത്തരവിറക്കാനായിരുന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എഴുതിനല്‍കിയത്. ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ വിശദീകരണം മന്ത്രിസഭായോഗം തള്ളുകയും മൊറട്ടോറിയം അടക്കമുള്ള കര്‍ഷക പാക്കേജ് അടിയന്തരമായി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.

കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറാണ് മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം കൊണ്ടുവന്നത്. ചീഫ് സെക്രട്ടറിക്കെതിരേ പരസ്യ നിലപാടെടുത്ത സുനില്‍കുമാറിനെ പിന്നാലെ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരേ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രിയും രംഗത്തുവന്നു. കാര്‍ഷിക കടാശ്വാസത്തിന്റെ പരിധി ഉയര്‍ത്തുന്നതടക്കം കൃഷിവകുപ്പ് ഇറക്കിയ നിര്‍ദേശങ്ങള്‍ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും തുടര്‍ നടപടി വേണ്ടെന്നും ചീഫ് സെക്രട്ടറിയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇത് തള്ളിയ റവന്യുമന്ത്രി കമ്മിഷന്റെ അനുമതിയോടെ തുടര്‍ നടപടി വേഗത്തിലാക്കാന്‍ ഫയലില്‍ കുറിക്കുകയായിരുന്നു.

ഈ നിര്‍ദേശത്തില്‍ നടപടി സ്വീകരിക്കാതിരുന്നതെന്തെന്ന് മുഖ്യമന്ത്രിയുടെ ചേദ്യത്തിന് കാര്‍ഷിക വായ്പകള്‍ക്ക് ഒക്ടോബര്‍ വരെ മൊറട്ടോറിയം നിലവിലുണ്ട്, അതിനാല്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു ടോം ജോസിന്റെ മറുപടി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനാകില്ലെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുടെ മറുപടി തള്ളുകയായിരുന്നു.

മാര്‍ച്ച് ആറിന് ചേരേണ്ടിയിരുന്ന മന്ത്രിസഭാ യോഗം എന്തിനാണ് ഒരു ദിവസം നേരത്തേ ചേര്‍ന്നതെന്ന് ചീഫ് സെക്രട്ടറിക്ക് അറിയാമോയെന്ന് ചോദിച്ച മുഖ്യമന്ത്രി തുടര്‍ന്നത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനുമുമ്പ് കര്‍ഷക പാക്കേജ് തീരുമാനിച്ച് ഉത്തരവിറക്കാനായിരുന്നു. സര്‍ക്കാര്‍ കാണിച്ച ആത്മാര്‍ഥതയും തിടുക്കവും ഉത്തരവിറക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാട്ടിയില്ല. മന്ത്രിസഭായോഗം തീരുമാനിക്കുന്ന കാര്യങ്ങള്‍ എത്ര സമയത്തിനകം ഉത്തരവായി ഇറക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിശ്ചയവുമുണ്ടോ? കേരളത്തില്‍ ഒട്ടേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കണമെന്ന മന്ത്രിയുടെ നിര്‍ദേശത്തിലും എന്തിനാണ് കാലതാമസം വരുത്തിയത്? എന്നായിരുന്നു മുഖ്യമനത്രിയുടെ ചോദ്യം

ഇ ചന്ദ്രശേഖരനും ചീഫ് സെക്രട്ടറിക്കെതിരേ രംഗത്തെത്തിയിരുന്നു. ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകളിലേക്കും മൊറട്ടോറിയം പ്രഖ്യാപിക്കുന്നതടക്കം പ്രത്യേക പാക്കേജ് നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. പൊതുമേഖലാ, വാണിജ്യ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്കും മോറട്ടോറിയം ബാധകമാക്കി. ഇതിന്റെയൊന്നും പ്രയോജനം കൃഷിക്കാര്‍ക്കുണ്ടായില്ലെന്നും റവന്യുമന്ത്രി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍