UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തില്‍ ഇന്ന് കൂട്ടവിരമിക്കല്‍; പടിയിറങ്ങുന്നത് അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍

1980-കളുടെ പകുതിയോടെയാണ് കേരളത്തില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ കൂടുതലായി നടന്നത്. അക്കാലയളവില്‍ സര്‍വീസില്‍ എത്തിയവരില്‍ ഭൂരിഭാഗവും ഈ വര്‍ഷങ്ങളില്‍ വിരമിക്കല്‍ പ്രായത്തിലെത്തും.

കേരളത്തില്‍ ഇന്ന് പടിയിറങ്ങുന്നത് അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കും. ഇന്ന് 56 വയസ്സ് പൂര്‍ത്തിയാകുന്നവരാണിവര്‍. 1960 കാലഘട്ടത്തില്‍ ജനിച്ചവരാണ് ഇവരെല്ലാം. ജനന രജിസ്‌ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്ത് സ്‌കൂളില്‍ ചേര്‍ക്കുന്ന ജനനത്തീയതി മേയ് 31 ആയി രേഖപ്പെടുത്തുന്ന പതിവിലൂടെയാണ് ഇവരില്‍ പലരുടെയും ജനനത്തീയതി ഔദ്യോഗിക രേഖകളില്‍ ഒരുപോലെയായത്.

എല്ലാ മേയ് 31-നും കൂട്ട വിരമിക്കലുകളുടെ എണ്ണം കൂടാനുള്ള കാരണമിതാണ്. 1980-കളുടെ പകുതിയോടെയാണ് കേരളത്തില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ കൂടുതലായി നടന്നത്. അക്കാലയളവില്‍ സര്‍വീസില്‍ എത്തിയവരില്‍ ഭൂരിഭാഗവും ഈ വര്‍ഷങ്ങളില്‍ വിരമിക്കല്‍ പ്രായത്തിലെത്തും. ഇതാണ് ഈ വര്‍ഷവും വരുന്ന ഏതാനും വര്‍ഷങ്ങളിലും കൂടുതല്‍പ്പേര്‍ വിരമിക്കുമെന്നാണ് അനുമാനം.

ഈ വര്‍ഷം വിരമിക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുമെന്നാണ് സ്പാര്‍ക്കിന്റെ (സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനും മറ്റുമുള്ള ഓണ്‍ലൈന്‍ സംവിധാനം) വിവരശേഖരണത്തില്‍ കാണിക്കുന്നത്. ഇതുപ്രകാരം മെയ് മാസത്തില്‍ 56 വയസ് പൂര്‍ത്തിയാക്കുന്നവര്‍ അയ്യായിരത്തിലേറെപ്പേരുണ്ട്. സ്വാഭാവികമായും ഇവരെല്ലാം വിരമിക്കണം.

എന്നാല്‍ ഇത് സംബന്ധിച്ച ക്രോഡീകരിച്ച കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല. വിരമിച്ചുവെന്ന് സോഫ്റ്റ് വേറില്‍ അടയാളപ്പെടുത്തിയാലെ കൃത്യമായ വിവരങ്ങള്‍ അറിയാനാവൂ. സ്പാര്‍ക്ക് സംവിധാനത്തില്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്. അവരുടെ കൂടി കണക്ക് വരുമ്പോള്‍ വിരമിക്കുന്നവരുടെ സംഖ്യയും വര്‍ധിക്കും. സ്‌കൂള്‍ അധ്യാപകരും ഈ സംവിധാനത്തില്‍ ഇല്ല. മാര്‍ച്ച് 31-നാണ് അധ്യാപകര്‍ വിരമക്കുന്നത്.

വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് 1600 കോടിയിലേറെ വേണമെന്നാണ് പ്രാഥമിക കണക്ക്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒരുമാസത്തിനുള്ളില്‍ അനുവദിക്കണമെന്നാണ് അടുത്തിടെ ധനകാര്യവകുപ്പ് ഉത്തരവിട്ടിരുന്നത്. വൈകിയാല്‍ ഇതിന് ചുമതലയുള്ള ഉദ്യോഗസ്ഥരെ കുറ്റക്കാരായിക്കണ്ട് നടപടിയെടുക്കും.

ആനുകൂല്യങ്ങള്‍ വൈകിയാല്‍ പിന്നീട് പലിശയടക്കം നല്‍കേണ്ടിവരും. ഇത് സര്‍ക്കാരിന് വന്‍ബാധ്യതയാണ് വരുത്തുന്നത്. ഇതൊഴിവാക്കാനാണ് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എത്രയുംവേഗം നല്‍കണമെന്ന് ഉത്തരവിട്ടത്.

Read: സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന് ഇന്നാരും അവജ്ഞയോടെ പറയില്ല; വിദ്യാഭ്യാസ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍