UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഷിയ വഖഫ് ബോര്‍ഡ്

ഉത്തര്‍പ്രദേശിലെ ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഈ കാര്യം

അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഷിയ വഖഫ് ബോര്‍ഡ്. ഉത്തര്‍പ്രദേശിലെ ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഈ കാര്യം. ക്ഷേത്രവും പള്ളിയും ഒരേ സ്ഥലത്ത് വരുന്നത് സംഘര്‍ഷത്തിന് ഇടയാക്കും രാമക്ഷേത്രത്തില്‍ നിന്ന് കുറച്ചകലെയായി മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്‍മ്മിച്ചാല്‍ മതിയെന്നും ഷിയ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.

ബാബ്റി മസ്ജിദും ഭൂമിയും സംബന്ധിച്ചുള്ള അവകാശം തങ്ങള്‍ക്കാണെന്നും സുന്നി വിഭാഗത്തിന് ഇതില്‍ യാതൊരു അവകാശമില്ല, അതിനാല്‍ ഉടമ്പടി സംബന്ധിച്ച ചര്‍ച്ച നടത്തേണ്ടത് തങ്ങളോട് മാത്രമാണെന്നും ഷിയ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സുന്നി ബോര്‍ഡിന് നല്‍കിയിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്നും ബാബറിന്റെ കാലത്ത് ഷിയ വിഭാഗമാണ് ബാബ്റി മസ്ജിദ് നിര്‍മ്മിച്ചതെന്നുമാണ് അറിയിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍