UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനത്ത മഴയില്‍ മുംബൈ സ്തംഭിച്ചു/ വീഡിയോ/ ചിത്രങ്ങള്‍

അടുത്ത 24 മണിക്കൂര്‍ വരെ കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരം സ്തംഭിച്ചു. ശനിയാഴ്ച തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. അടുത്ത 24 മണിക്കൂര്‍ വരെ കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളും വെളളത്താല്‍ മുങ്ങിയിരിക്കുകയാണ്. റോഡ് -റെയില്‍ ഗതാഗതം താറുമാറായി.

ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. കുര്‍ള റെയില്‍വേ സ്റ്റേഷന്‍ സിയോണ്‍, ദാദര്‍, മുംബൈ സെന്‍ട്രല്‍, കുര്‍ള, അന്തേരി, സാകിനാക തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളപ്പൊക്കത്തിലാണ്. റോഡില്‍ മുഴുവന്‍ വെളളം നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ സമയം വൈകിയാണ് എത്തിയത്.

വീഡിയോകളും ചിത്രങ്ങളും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍