UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുണ്ടക്കയത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിച്ചനിലയില്‍

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം.

മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിച്ചതാവാമെന്നാണ് കരുതുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കരിനിലം പ്ലാക്കപ്പടി ഇളയ ശേരിയില്‍ അമ്മുക്കുട്ടി (70), മകന്‍ മധു (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മുക്കുട്ടിയെ കട്ടിലില്‍ മരിച്ച നിലയിലും മധുവിനെ തൂങ്ങി മരിച്ച് നില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ അമ്മുകുട്ടിയുടെ മകളും മകളുടെ മകനും വിഷു പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം.

അമ്മയും മകനും മാത്രമാണ് ഇവിടെ കഴിഞ്ഞ് വരുന്നത്. മുണ്ടക്കയം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച ഫോറന്‍സിക് സംഘം വന്ന ശേഷം വിശദമായ പരിശോധന നടത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍