UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീം ലീഗ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് വിമതയോഗം; പങ്കെടുത്ത നേതാക്കളോട് സംസ്ഥാനഘടകം വിശദീകരണം തേടി

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ നേതൃസ്ഥാനങ്ങളെ ചൊല്ലിയായിരുന്നു ലീഗില്‍ തര്‍ക്കം.

മുസ്ലീം ലീഗ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് കോഴിക്കോട് ചേര്‍ന്ന വിമതയോഗത്തില്‍ പങ്കെടുത്ത നേതാക്കളോട് സംസ്ഥാനഘടകം വിശദീകരണം തേടി. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ നേതൃസ്ഥാനങ്ങളെ ചൊല്ലിയായിരുന്നു ലീഗില്‍ തര്‍ക്കം. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ച കമ്മിറ്റിയെ ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ അംഗീകരിക്കുന്നില്ല.

ഇതിനെതിരെയാണ് വിമതര്‍ യോഗം ചേര്‍ന്നത്. ലീഗിന്റെ നേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് വിമത യോഗം ചേര്‍ന്ന നേതാക്കളോടാണ് ഇപ്പോള്‍ നേതൃത്വം വിശദീകരണം തേടിയിരിക്കുന്നത്. കൂടാതെ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ മണ്ഡലത്തിലെ വിമതനീക്കം ഉടന്‍ പരിഹരിക്കണമെന്നും ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.

ഇന്നലെ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതിയില്‍ ഇത് സംബന്ധിച്ച് രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. നേതാക്കള്‍ക്കിടയിലെ തര്‍ക്കം കോഴിക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്ന് ലീഗ് സംസ്ഥാന നേതൃത്വം വിലയിരുത്തി.

ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമത യോഗം ചേര്‍ന്നിട്ടില്ലെന്ന ഈ നേതാക്കളുടെ വിശദീകരണം ജില്ലാ കമ്മിറ്റി തള്ളുകയായിരുന്നു. നാളെ ചേരുന്ന കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യോഗത്തിലും വിമതനീക്കം ചര്‍ച്ചയാകും.

പാര്‍ട്ടിയെ വെല്ലുവിളിച്ച് വിമത യോഗം ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ അംഗം കെ കോയ, ജില്ലാ നേതാക്കളായ സി പി ഉസ്മാന്‍, കെ സി അബ്ദുള്ളക്കോയ എന്നിവരാണ് ലീഗി നേതൃത്വത്തിന് വിശദീകരണം നല്‍കണ്ടേത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍