UPDATES

ട്രെന്‍ഡിങ്ങ്

“ദേശീയ താരത്തെ അപമാനിച്ചു. അവാര്‍ഡുകള്‍ ആവശ്യമില്ല.. ഭാരത രത്ന യാചിക്കാന്‍ വരില്ല”: ധ്യാന്‍ ചന്ദിന്റെ മകന്‍

ധ്യാന്‍ചന്ദിന്റെ ജന്മദിവസമാണ് (ഓഗസ്റ്റ് -29) ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.

‘പിതാവിനായി ഭാരത രത്ന യാചിക്കാന്‍ വരില്ല’ എന്ന് കായിക ലോകത്തെ ‘മാന്ത്രികന്‍’ എന്ന വിശേഷണമുള്ള വിഖ്യാത ഹോക്കി താരം ധ്യാന്‍ ചന്ദിന്റെ മകന്‍ അശോക് കുമാര്‍. ധ്യാന്‍ചന്ദിന്റെ ജന്മദിവസമാണ് (ഓഗസ്റ്റ് -29) ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യന്‍ ഹോക്കി മുന്‍ ക്യാപ്റ്റനായിരുന്ന ആശോക് കുമാര്‍ തന്റെ പിതാവിന് രാജ്യത്തെ പരമോന്നത ബഹുമതിയായി ഭാരത രത്‌ന ലഭിക്കാത്തതില്‍ പ്രതികരിച്ചത്.

രാഷ്ട്രീയ ഇടപെടലുകളാണ് ധ്യാന്‍ ചന്ദിന് ഭാരത രത്‌ന ലഭിക്കാത്തതിന് കാരണമെന്ന് ആശോക് വിശ്വസിക്കുന്നത്. ഇത് സംബന്ധിച്ച ഫയലുകളില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒപ്പുവച്ചിരുന്നുവെന്നും ഈക്കാര്യങ്ങള്‍ കായിക മന്ത്രിയെ അറിയിച്ചിരുന്നു. പക്ഷേ ധ്യാന്‍ ചന്ദിന് ഭാരത രത്‌ന നല്‍കാനുള്ള തീരുമാനം പിന്നീട് മാറ്റിവച്ചു.

അങ്ങനെ ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ ഞങ്ങളെ അപമാനിക്കുകയല്ലേ. ഒരു ദേശീയ താരത്തെ അപമാനിച്ചു. അവാര്‍ഡുകള്‍ തേടുന്നില്ല… അവാര്‍ഡുകള്‍ ആവശ്യമില്ല… അവാര്‍ഡുകള്‍ക്കായി യാചിക്കുന്നില്ല… അവാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് സര്‍ക്കാരാണ് നല്‍കുന്നത്. ഇപ്പോള്‍ ഈക്കാര്യങ്ങള്‍ തീരുമാനിക്കുന്നതും വിധിക്കുന്നതും സര്‍ക്കാരാണ്. ധ്യാന്‍ ചന്ദ് ഭാരത് രത്‌നത്തിന് അര്‍ഹനാണെന്ന് അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ നല്‍കട്ടെ.

Read: “ഇന്ന് ചെയ്തില്ലെങ്കില്‍ ഇനിയില്ല…”; സീറോ കാര്‍ബണ്‍ റേസിംഗ് ബോട്ടില്‍ അറ്റ്ലാന്റിക് കടന്ന് ന്യൂയോര്‍ക്കിലെത്തിയ പതിനാറുകാരി ഗ്രെറ്റ പറഞ്ഞു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍