UPDATES

ട്രെന്‍ഡിങ്ങ്

ടാറ്റൂ കുത്തുന്നതൊക്കെ കൊള്ളാം; വെളുക്കാൻ തേച്ചത് പാണ്ടാവരുത്

ഇന്ന് (ജൂലൈ 17) ടാറ്റൂ ഡേ ആയി ടാറ്റൂ പ്രേമികൾ ആഘോഷിക്കുന്നു

എല്ലാ വർഷവും ജൂലൈ 17 നാണ് ടാറ്റൂ ദിനം ആഘോഷിക്കുന്നത്. നാടന്‍ ഭാഷയില്‍ പച്ചകുത്തല്‍ എന്നും പറയും. ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനായി ടാറ്റൂ ചെയ്യുന്നവരും പ്രിയപ്പെട്ടരുടെ ഓർമ്മകൾ ശരീരത്തിൽ എന്നെന്നും കൂടെ കൊണ്ട് നടക്കാനായി ടാറ്റൂ ചെയ്യുന്നവരും ഉണ്ട്. ചിലർ ചെറിയ ചിത്രങ്ങൾ ടാറ്റൂ ചെയ്യുമ്പോൾ മറ്റു ചിലർക്ക് പ്രിയം ദേഹം മുഴുവൻ ടാറ്റൂ കുത്താനാണ്. കൂടുതൽ ശ്രദ്ധ ലഭിക്കാൻ മുഖത്തും കൺപോളകളിലും നാവിനകത്തുമൊക്കെ ടാറ്റൂ ചെയ്യുന്നവരുമുണ്ട്.

നഗരങ്ങളിൽ പടർന്നുപിടിച്ച ഈ ട്രെൻഡ് ഇന്ന് ഗ്രാമങ്ങളിൽപ്പോലും എത്തി നിൽക്കുകയാണ്. വളരെ സൂക്ഷിച്ചു ചെയ്യേണ്ട ഒരു പരിപാടിയാണിത്. ടാറ്റൂ ചെയ്യാൻ തീരുമാനിച്ചാൽ ആദ്യം ചെയ്യേണ്ടത് ഒരു ടാറ്റൂ വിദഗ്ദധനെ സമീപിക്കുക എന്നതാണ്. ത്വക്കിലേക്ക് മഷി ഇൻജക്ട് ചെയ്യുന്നതിനാൽ അണുബാധ യുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്യാവശ്യം കലാവാസനയൊക്കെ ഉള്ള ടാറ്റൂ വിദഗ്ദധനെ സമീപിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറയുന്നതുപോലുള്ള അവസ്ഥയാകും.

പച്ചകുത്തി പണി കിട്ടിയ ചില രസകരമായ കാഴ്ചകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

കാലങ്ങൾക്കു ശേഷം ടാറ്റൂ കളയണമെന്നു തോന്നിയാൽ ലേസർ ഉപയോഗിച്ച് നീക്കം ചെയ്യാം. അല്പം ശ്രമകരമാണെന്നു മാത്രം. ഒന്നിലധികം ചികിത്സ വേണ്ടിവരും. ടാറ്റൂവിന്റെ വലിപ്പം, സങ്കീർണ്ണത, ത്വക്കിന്റെ സെൻസിറ്റിവിറ്റി തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും അത്. എന്തായാലും ടാറ്റൂ ചെയ്യുന്നതിനു മുൻപും ശേഷവും പിന്നീട് റിമൂവ് ചെയ്യുമ്പോഴും വിദഗ്ദോപദേശം തേടുന്നത് നന്നായിരിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍