‘ഇവിഎം ചാലഞ്ചില്‍’ പങ്കെടുക്കാന്‍ മേയ് 26 വൈകിട്ട് 5 മണിവരെയായിരുന്നു സമയം
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ (ഇവിഎം) വിശ്വാസ്യത തെളിയിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടത്തുന്ന ‘ഇവിഎം ചാലഞ്ച്’ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത് എന്‍സിപിയും സിപിഎമ്മും മാത്രം. ജൂണ്‍ മൂന്നിന് ആരംഭിച്ച് എട്ടിന് അവസാനിക്കുന്ന ‘ഇവിഎം ചാലഞ്ചില്‍’ പങ്കെടുക്കാന്‍ മേയ് 26 വൈകിട്ട് 5 മണിവരെയായിരുന്നു സമയം. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ എട്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ രേഖാമൂലം പ്രതികരിച്ചിരുന്നുവെങ്കിലും താല്‍പര്യം അറിയിച്ചത് എന്‍സിപിയും സിപിഎമ്മും മാത്രമാണ്.
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണം ഔദ്യോഗികമായി തെളിയിക്കാനായിരുന്നു തിരഞ്ഞെടുപ്പു കമ്മീഷന്റെ വെല്ലുവിളി. രാജ്യത്ത് അംഗീകാരമുള്ള ഏഴു ദേശീയ പാര്‍ട്ടികളെയും 49 സംസ്ഥാന പാര്‍ട്ടികളെയും ചാലഞ്ചിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ഷണിച്ചിരുന്നു. ബിജെപി, സിപിഐ, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പരിപാടി നിരീക്ഷിക്കാന്‍ രംഗത്തുണ്ടാകും.
വോട്ടിങ് യന്ത്രത്തെ കുറിച്ച് കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ‘ഇവിഎം ചാലഞ്ചി’ന്റെ നടപടിക്രമങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെന്നു കാണിച്ച് അപേക്ഷ തള്ളിയിരുന്നു. ചലഞ്ചിന് വയ്ക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ മദര്‍ബോര്‍ഡില്‍ മാറ്റങ്ങള്‍ വേണമെന്ന എഎപിയുടെ അപേക്ഷയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയത്. ഏതെങ്കിലും രീതിയിലുള്ള മാറ്റം വരുത്തുകയാണെങ്കില്‍ അത് യഥാര്‍ഥ വോട്ടിങ് യന്ത്രം ആവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.