ഞായാറാഴ്ച ഡല്‍ഹിക്ക് സമീപം ഗാസിയബാദ് ട്രാഫിക്ക് പോലീസില്‍ നിന്നാണ് മോശമായ അനുഭവമുണ്ടായതെന്ന് ടെക്കിയുടെ പിതാവ് ആരോപിക്കുന്നത്.
ട്രാഫിക്ക് പൊലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നോയിഡ സ്വദേശിയായ ഐടി ഉദ്യോഗസ്ഥന്‍ മരിച്ചു. ട്രാഫിക്ക് പൊലീസിന്റെ മോശം പെരുമാറ്റമാണ് തന്റെ മകന്റെ മരണത്തിന് കാരണമെന്ന ആരോപണവുമായി അച്ഛന്‍ രംഗത്തെത്തി. പുതിയ ട്രാഫിക്ക് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് സൂചന. 35 കാരനായ യുവാവ് പ്രമേഹ രോഗിയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം
ഇയാളുടെ ഒപ്പം കാറില്‍ പ്രായമായ മാതാപിതാക്കളുമുണ്ടായിരുന്നു. ഗാസിയാബാദിലെ സി.ഐ.എസ്.എഫിന് സമീപം പരിശോധന നടത്തിയപ്പോഴാണ് വാഹനം ട്രാഫിക് പോലീസുകാര്‍ തടഞ്ഞ്. പുതിയ മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായുള്ള ചെക്കിംഗിന്റെ പേരില്‍ ട്രോഫിക്ക് പോലീസുകാര്‍ മോശമായി പെരുമാറിയെന്നാണ് യുവാവിൻ്റെ അച്ഛൻ ആരോപിക്കുന്നത്.
‘എന്തിനും ഒരു വഴിയുണ്ടാകണം. ട്രാഫിക് നിയമങ്ങളില്‍ മാറ്റം വരുത്തിയത് നല്ലതാണ്. പരിശോധനയ്ക്കായി ആരുടെയെങ്കിലും വാഹനം ഒതുക്കിയിടാന്‍ ആവശ്യപ്പെടുന്നതില്‍ പോലീസിന് മര്യാദയുണ്ടായിരിക്കണം. ഇത് റാഷ് ഡ്രൈവിംഗിന്റെയോ മറ്റോ അല്ല. പ്രായമായ രണ്ട് ആളുകള്‍ കാറിനുള്ളില്‍ ഇരുന്നിട്ടും അവര്‍ ബാറ്റണ്‍ ഉപയോഗിച്ച് കാറില്‍ അടിച്ചുകൊണ്ടിരുന്നു.” അച്ഛൻ ആരോപിച്ചു.
നോയിഡ സെക്ടര്‍ 58 പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച തന്നെ സമീപിച്ചതായും അദ്ദേഹം പറഞ്ഞു.ട്രാഫിക് പോലീസുകാര്‍ മര്യാദയായി സംസാരിച്ചിരുന്നെങ്കില്‍ ഈ ദിവസം ഞാന്‍ നിങ്ങളെ കാണേണ്ടതില്ല. എനിക്ക് എന്റെ ഇളയ മകനെ നഷ്ടപ്പെട്ടു, എന്റെ 5 വയസ്സുള്ള ചെറുമകള്‍ക്ക് അച്ഛനെ നഷ്ടപ്പെട്ടു. എനിക്കറിയില്ല അവളെ എങ്ങനെ നോക്കുമെന്ന്. എനിക്ക് 65 വയസായെന്നും അദ്ദേഹം പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ ഇടപെടുമെന്നും നീതി ലഭിക്കുമെന്നുമാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്. അതേസമയം, സംഭവം മാധ്യമ റിപ്പോര്‍ട്ടിലൂടെ അറിഞ്ഞതായും അന്വേഷണം നടത്തിയതായും നോയിഡ പോലീസ് പ്രതികരിച്ചു. ഗൗതം ബുദ്ധ നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത് –
‘അദ്ദേഹത്തിന്റെ മരണശേഷമുള്ള അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ പ്രമേഹ രോഗിയാണെന്നും ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്നും മനസ്സിലായിയെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിന് വേണ്ടിയാണ് ഈ സമരം, ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല