UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആദിവാസി വിദ്യാര്‍ഥി പനി ബാധിച്ചു മരിച്ചു; ചികിത്സ നല്‍കിയില്ലെന്ന് ആരോപണവുമായി ബന്ധുക്കള്‍

ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സതീഷിന് സ്‌കൂള്‍ അധികൃതര്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി

നിലമ്പൂരില്‍ കാട്ടുനായ്ക്കര്‍ വിഭാഗക്കാരനായ വിദ്യാര്‍ഥി പനി ബാധിച്ചു മരിച്ചു. മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലെ സുന്ദരന്‍ ശാന്ത ദമ്പതികളുടെ മകന്‍ സതീഷ് (16) ആണ് മരിച്ചത്. ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സതീഷിന് സ്‌കൂള്‍ അധികൃതര്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചയായി സതീഷിന് അസ്വാസ്ഥ്യമുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. പനി ബാധിച്ചതിനെത്തുടര്‍ന്ന് സതീഷിനെ ഫെബ്രുവരി എട്ടിന് ഡോക്ടറെ കാണിച്ചിരുന്നു. 14ാം തീയതി സ്‌കൂളില്‍നിന്ന് മൈസൂരുവിലേക്ക് പോയ പഠനയാത്ര പോയ സംഘത്തില്‍ സതീഷുമുണ്ടായിരുന്നു.

യാത്രക്കിടെ പനി കൂടിയപ്പോള്‍ മൈസൂരുവിലെ ഡോക്ടറെ കാണിച്ചതായിട്ടാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. 16ന് പുലര്‍ച്ചെ തിരിച്ചെത്തിയതോടെ പനി കലശലായി. ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രി 11 മണിയേടെ വിദ്യാര്‍ഥി മരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍