അവസാന നിമിഷം വരെ നിഷ സ്ഥാനാര്‍ഥിയാകും എന്ന രീതിയില്‍ നടന്ന ചര്‍ച്ചകള്‍ ജോസ് ടോമിലേക്ക് എത്തിച്ചത് പി ജെ ജോസഫിന്റെ സമ്മര്‍ദമാണ്.
സ്ഥാനാര്‍ത്ഥികയാകണമെന്ന് താനോ ജോസ് കെ മാണിയോ പറഞ്ഞിട്ടില്ലെന്ന് നിഷ ജോസ് കെ മാണി. കെ എം മാണിയുടെ മണ്ഡലത്തില്‍ കെ എം മാണിയുടെ സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരിക്കുന്നതെന്നും നിഷ പ്രതികരിച്ചു. ദിവസങ്ങളായി മുന്നണിക്കുള്ളില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനൊടുവിലാണ് കെ എം മാണിയുടെ വിശ്വസ്തനായ ജോസ് ടോമിനെ പാലായിലെ ഉപ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
അവസാന നിമിഷം വരെ നിഷ സ്ഥാനാര്‍ഥിയാകും എന്ന രീതിയില്‍ നടന്ന ചര്‍ച്ചകള്‍ ജോസ് ടോമിലേക്ക് എത്തിച്ചത് പി ജെ ജോസഫിന്റെ സമ്മര്‍ദമാണ്. ആദ്യഘട്ടത്തില്‍ ജോസ് ടോമിനെ അംഗീകരിക്കാന്‍ ജോസഫ് വിസമ്മതിച്ചെങ്കിലും യുഡിഎഫ് ഇടപെടലില്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
കെ എം മാണി അന്തരിച്ച ഒഴിവില്‍ പാലായില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് ടോം പുലിക്കുന്നേലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ഏഴംഗ സമിതിയാണ് പേര് നിര്‍ദ്ദേശിച്ചത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജോസ് ടോം. മീനച്ചില്‍ പഞ്ചായത്ത് സമിതി മുന്‍ അംഗവുമാണ്.
Read: പാര്‍ട്ടിയുണ്ടാക്കിയത് കെഎം മാണി, ചിഹ്നം രണ്ടില; എന്താകും ജോസ് ടോമിന്റെ ഭാവി?
കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി