UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസാഫര്‍പൂര്‍ പീഡനം; ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

നിതീഷ് കുമാറിനെ കൂടാതെ മുസാഫര്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് ധര്‍മേന്ദ്ര സിങ്, സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ് എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

ബിഹാറിലെ മുസാഫര്‍പൂരിലുള്ള അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മുസാഫര്‍പൂരിലെ പ്രത്യേക പോക്സോ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നിതീഷ് കുമാറിനെ കൂടാതെ മുസാഫര്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് ധര്‍മേന്ദ്ര സിങ്, സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ് എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദേശം മറികടന്ന് സ്ഥലം മാറ്റിയതിന് കഴിഞ്ഞ ദിവസം സിബിഐയുടെ മുന്‍ താല്‍കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെ കോടതി ശിക്ഷിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ ബീഹാര്‍ സര്‍ക്കാര്‍ വിസ്സമ്മതിച്ചിരുന്നു.

തുടര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷമായി വിമര്‍ശനം കേള്‍ക്കേണ്ടിവന്നിരുന്നു. കേസിന്റെ വിചാരണ മുസാഫര്‍പൂരില്‍ നിന്ന് ഡല്‍ഹി സാകേത് കോടതിയിലേക്ക് മാറ്റുകയും ചെയ്തു സുപ്രിംകോടതി മാറ്റിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍