UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീറാം വെങ്കിട്ടരാമന്‍ രക്ഷപ്പെടുമോ? രക്ത പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൂചന

കെമിക്കല്‍ പരിശോധനാ ലാബിലെ ഫലം ഔദ്യോഗികമായി നാളെയാണ് നല്‍കുക

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൂചന. മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് സൂചനയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെമിക്കല്‍ പരിശോധനാ ലാബിലെ ഫലം ഔദ്യോഗികമായി നാളെയാണ് നല്‍കുക. അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിളെടുത്തത്. ഇത് വിവാദമായിരുന്നു.

കൂടാതെ സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം ചികിത്സ തേടിയത് മരുന്ന് കുറച്ച് രക്തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കുറയ്ക്കാനാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ശ്രീറാം മദ്യപിച്ചിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളും ആദ്യം അദ്ദേഹത്തെ കൊണ്ട് പോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടറും പോലീസ് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും പറഞ്ഞിരുന്നു.

ശ്രീറാമിനെ ആദ്യ വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ സ്‌മെല്‍ ഓഫ് ആല്‍ക്കഹോള്‍ എന്നെഴുതിയിരുന്നു. അപകട സമയത്ത് ശ്രീറാം മദ്യപിച്ചെന്ന് ബോധ്യമുള്ളത് കൊണ്ടാണ് സ്റ്റേഷനില്‍ എത്തിച്ചതെന്ന് മ്യൂസിയം സ്റ്റേഷനിലെ എസ് ഐ ജയപ്രകാശ് പറയുന്നതിന്റെ വീഡിയോ യും പുറത്ത് വന്നിരുന്നു. ശ്രീറാം നല്ലരീതിയില്‍ മദ്യപിച്ചശേഷമാണ് എത്തിയതെന്നും താന്‍ ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞിട്ടും ശ്രീറാം കാര്‍ ഓടിക്കുകയായിരുന്നു എന്നാണ് അപകട സമയത്ത് കൂടെയുണ്ടായിരുന്ന വഫ ഫിറോസ് മൊഴി നല്‍കിയിരുന്നത്.

അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം ശ്രീറാമിന്റെ പേരിലുള്ള കേസിന്റെ കാഠിന്യം കുറയും. അതോടെ ശ്രീറാമിന് ശിക്ഷയില്‍ ഇളവുലഭിക്കാനും രക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്.

Read:  ജയിലില്‍ കിടക്കേണ്ട, മെഡിക്കല്‍ കോളേജിലെ പോലീസ് സെല്‍ വാര്‍ഡില്‍ ശ്രീറാം വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍