UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് കലാപം; തകര്‍ക്കപ്പെട്ട മുസ്ലിം പള്ളികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടെന്ന് സുപ്രിംകോടതി

2009ല്‍ ഒഡീഷയിലെ കാണ്ഡമാലിലുണ്ടായ കലാപത്തില്‍ തകര്‍ക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു

ഗുജറാത്ത് കലാപത്തില്‍ നാശനഷ്ടം സംഭവിച്ച മുസ്ലിം പള്ളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് മതേതര വിരുദ്ധമാണെന്ന് സുപ്രിംകോടതി. 2002ലെ കലാപത്തില്‍ നിരവധി മുസ്ലിംപള്ളികളാണ് പൂര്‍ണമായും തകര്‍ന്നത്. ഇവയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര നയങ്ങള്‍ക്ക് എതിരാണെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം 2009ല്‍ ഒഡീഷയിലെ കാണ്ഡമാലിലുണ്ടായ കലാപത്തില്‍ തകര്‍ക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. കലാപത്തില്‍ തകര്‍ന്ന പള്ളികള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. നികുതി ദായകരുടെ പണം കൊണ്ട് പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കരുതെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ക്രമസമാധാനം പാലിക്കുന്നതില്‍ വീഴ്ച വന്നുവെന്ന് ആരോപിച്ച് പള്ളികളോ ക്ഷേത്രങ്ങളോ മറ്റ് ആരാധനാലയങ്ങളോ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചു.

ഗുജറാത്ത് സര്‍ക്കാരിന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് അംഗീകരിക്കുകയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ഞൂറിലേറെ പള്ളികള്‍ തകര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ വീഴ്ചയാണ് ഇതെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഗുജറാത്ത് ഹൈക്കോടതി 2012ല്‍ വിധിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍