UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉദ്യോഗസ്ഥര്‍ രണ്ട് തട്ടില്‍: സെന്‍കുമാറിനെതിരെ ഉടന്‍ നടപടിയില്ല

കേസിനെതിരെ സെന്‍കുമാര്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും

ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിനെതിരായ കേസില്‍ ഉടന്‍ നടപടി വേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഈ വിഷയത്തില്‍ ക്രൈംബ്രാഞ്ചിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അതേസമയം കേസിനെതിരെ സെന്‍കുമാര്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സെന്‍കുമാറിനും അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ കേസെടുത്തതെങ്കിലും ഉടന്‍ നടപടി വേണ്ടെന്നാണ് തീരുമാനം. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് പോലീസ് ആസ്ഥാനത്ത് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന്റെ മൊഴിയെടുക്കാനായിരുന്നു. താന്‍ പറയാത്ത കാര്യങ്ങളാണ് വാരികയില്‍ പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സെന്‍കുമാര്‍ ലോക്‌നാഥ് ബഹ്രയ്ക്കും ക്രൈംബ്രാഞ്ച് മേധാവി നിഥിന്‍ അഗര്‍വാളിനും കത്ത് നല്‍കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കുകയായിരുന്നു.

ഇതിനിടെ കോടതിയെ സമീപിക്കുന്ന കാര്യം സെന്‍കുമാര്‍ അഭിഭാഷകരുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞു. കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 പേരും മുസ്ലിം സമുദായത്തിലാണെന്നുള്ളത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്നുമായിരുന്നു പരാമര്‍ശം. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍