UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ്: പുതിയ നിയമനിര്‍മാണം വേണ്ടെന്ന് കേന്ദ്രം

സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ നിയമനിര്‍മാണം വേണമെന്ന് പറയുന്നില്ലെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്

മുത്തലാഖ് വിധിയുടെ പശ്ചാത്തലത്തില്‍ പുതിയ നിയമനിര്‍മാണം കൊണ്ടുവരേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കും. സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ നിയമനിര്‍മാണം വേണമെന്ന് പറയുന്നില്ലെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.

ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ജെഎസ് കേഹറും ജസ്റ്റിസ് എസ് അബ്ദുല്‍ നസീറും മാത്രമാണ് ആറ് മാസത്തിനുള്ളില്‍ പുതിയ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചത്. അതേസമയം സര്‍ക്കാര്‍ കണക്കിലെടുക്കുന്നത് ഭൂരിപക്ഷ വിധിയെ ആണെന്നും മന്ത്രി വിശദീകരിച്ചു. കേസില്‍ വാദം നടക്കുമ്പോള്‍ മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധിച്ചാല്‍ മുസ്ലിം വിവാഹം, വിവാഹമോചനം എന്നിവ സംബന്ധിച്ച് പുതിയ നിയമനിര്‍മാണം നടത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് നരിമാന്‍ മാത്രമാണ് പറഞ്ഞത്. വ്യക്തിനിയമത്തിന്റെ പ്രശ്‌നമാണെന്ന് മൂന്ന് ജസ്റ്റിസുമാര്‍ മാത്രമാണ് പറയുന്നത്. മുസ്ലിം വ്യക്തിനിയമത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ എന്നുതന്നെ ഈ വിധിയെ പറയേണ്ടിവരും. മറ്റു മതങ്ങളുടെ വ്യക്തിനിയമത്തിലും ഇതേവിധം കോടതിക്ക് ഇടപെടാനുള്ള സാഹചര്യം കൂടിയാണ് ഇവിടെ ഒരുങ്ങുന്നത്. ഭാവിയില്‍ മുസ്ലിങ്ങള്‍ക്ക് പുതിയ നിയമനിര്‍മാണം ആവശ്യമായി വന്നാല്‍ അന്ന് ആലോചിക്കാമെന്നാണ് രവിശങ്കര്‍ പ്രസാദ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍