UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയെ നാണംകെടുത്തും; ലഡാക്ക് തര്‍ക്കപ്രദേശമെന്നും ചൈന

ലഡാക് തര്‍ക്കപ്രദേശമാണെന്ന് സിന്‍ഹ്വ പറയുന്നത്. 2013ലും 2014ലും ലഡാകിന് സമീപം ഇന്ത്യ – ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷാവസ്ഥയെ കുറിച്ച് പറയുമ്പോളാണ് ലഡാകിനെ തര്‍ക്കപ്രദേശമെന്ന് വിളിക്കുന്നത്.

സിക്കിം അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കിടെ ഭീഷണിയുമായി ചൈന. ദോക്ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് പറയുന്ന അവര്‍ ഇന്ത്യയെ നാണം കെടുത്തുമെന്ന് മുന്നറിയിപ്പും നല്‍കുന്നു. സൈന്യം അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ ഇന്ത്യ കൂടുതല്‍ കുഴപ്പത്തിലാകുമെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഷിന്‍ഹുവ പ്രസ്താവനയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും ചൈന തയ്യാറല്ല. ദോക്ലോമില്‍ അതിര്‍ത്തി ലംഘിച്ച് കടന്നുകയറിയ ഇന്ത്യന്‍ സൈന്യം നിര്‍ബന്ധമായും പിന്‍മാറണം.

ലഡാക് തര്‍ക്കപ്രദേശമാണെന്ന് സിന്‍ഹ്വ പറയുന്നത്. 2013ലും 2014ലും ലഡാകിന് സമീപം ഇന്ത്യ – ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷാവസ്ഥയെ കുറിച്ച് പറയുമ്പോളാണ് ലഡാകിനെ തര്‍ക്കപ്രദേശമെന്ന് വിളിക്കുന്നത്. തെക്ക് കിഴക്കന്‍ കാശ്മീരില്‍ ചൈനയും പാകിസ്ഥാനും ഇന്ത്യയും അവകാശവാദം ഉന്നയിക്കുന്ന തര്‍ക്കപ്രദേശം എന്നാണ് സിന്‍ഹ്വ ലഡാകിനെ വിശേഷിപ്പിക്കുന്നത്. 2013ലും 14ലും സമാനമായ രീതിയില്‍ അതിര്‍ത്തി ലംഘിച്ച ഇന്ത്യ ഇപ്പോഴും അതേസാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കരുതരുത്. നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്നത്തെ പ്രശ്‌നങ്ങള്‍ അവസാനിച്ചത്. ഇപ്പോള്‍ അത് പ്രതീക്ഷിക്കരുതെന്നും ചൈന വ്യക്തമാക്കുന്നു.

സഖ്യകക്ഷിയായ ഭൂട്ടാന്റെ ആവശ്യപ്രകാരം അവരെ സംരക്ഷിക്കുന്നതിനായാണ് സൈനികനടപടിയെന്നാണ് ഇന്ത്യ പറയുന്നത്. എന്നാല്‍ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായ ഭൂട്ടാന്‍ ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചിട്ടില്ലെന്നും ചൈന വാദിക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സിക്കിം-ടിബറ്റ് അതിര്‍ത്തി 1890ല്‍ ബ്രിട്ടനും ചൈനയും തമ്മിലുള്ള ഉടമ്പടിയില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുള്ളതാണ്. ചൈന, ഇന്ത്യ ഗവണ്‍മെന്റുകള്‍ ഇത് അംഗീകരിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഡോക്ലാമിലെ ചൈനീസ് ഭൂപ്രദേശത്തേയ്ക്ക് ഇന്ത്യന്‍ സൈന്യം കടന്നുകയറുകയും ചൈന നടത്തുന്ന റോഡ് നിര്‍മ്മാണം തടസപ്പെടുത്തുകയുമാണ് ഉണ്ടായത്.

ഇന്ത്യയില്‍ നിന്നുള്ള തീവ്രദേശീയവാദികളും ചില ഉദ്യോഗസ്ഥരുമാണ് തുടര്‍ച്ചയായ ചൈനാവിരുദ്ധ പ്രചാരണത്തിലൂടെ പ്രശ്‌നമുണ്ടാക്കുന്നത്. ഇന്ത്യയുടെ ചില ഉന്നത ഉദ്യോഗസ്ഥരുടെ യുക്തിരഹിതമായ അഭിപ്രായപ്രകടനങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കുകയും അനാവശ്യമായ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സമാധാനമാണ് ഏറ്റവും വിലയുള്ളത് എന്നാണ് പഴയൊരു ചൈനീല് ചൊല്ല്. സമാധാനാന്തരീഷം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് ചൈന ശ്രമിക്കുക എന്നാല്‍ ഉപാധികളില്ലാതെ ഇന്ത്യ ഈ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ. ഇന്ത്യയും ചൈനയും അഭിപ്രായഭിന്നതകള്‍ തര്‍ക്കങ്ങളായി മാറാന്‍ അനുവദിക്കരുതെന്ന അഭിപ്രായം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കര്‍ സിംഗപ്പൂരില്‍ വച്ച് പ്രകടിപ്പിച്ചിരുന്നു. ചൈന ഈ നിലപാടിനെ പോസിറ്റീവായാണ് കാണുന്നത്. ഇന്ത്യ എന്ത് തുടര്‍നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ പോകുന്നത് എന്നാണ് ചൈന ഉറ്റുനോക്കുന്നത്.

ഷിന്‍ഹുവയില്‍ വന്ന പ്രസ്താവന: https://goo.gl/tufN2N

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍