UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടി ആക്രമിക്കപ്പെട്ട കേസ്: ചോദ്യം ചെയ്യാന്‍ ആരും ഇങ്ങോട്ട് വരേണ്ടെന്ന് പിസി ജോര്‍ജ്ജ്

കേസില്‍ തന്റെ അഭിപ്രായം പറയാന്‍ തയ്യാറാണെന്നും പൂഞ്ഞാര്‍ എംഎല്‍എ

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തിയതിന്റെ പേരില്‍ തന്നെ ചോദ്യം ചെയ്യാന്‍ ആരും വരേണ്ടെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ചോദ്യം ചെയ്യലെന്ന് പറഞ്ഞ് തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും ചോദ്യം ചെയ്യാന്‍ വേണ്ടി പോലീസുകാരാരും തന്റെ വീട്ടിലേക്ക് വരേണ്ടെന്നുമാണ് പിസി പറഞ്ഞത്. അതേസമയം കേസില്‍ തന്റെ അഭിപ്രായം പറയാന്‍ തയ്യാറാണെന്നും പൂഞ്ഞാര്‍ എംഎല്‍എ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ നിലപാടുമായി പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ മൂന്ന് പേരുടെ ഗൂഢാലോചനയുണ്ടെന്നാണ് പിസി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എഡിജിപി ബി സന്ധ്യയും ഒരു തിയറ്റര്‍ ഉടമയുമാണ് ഇതിന് പിന്നിലെന്നും പിണറായിക്കെതിരായ കോടിയേരിയുടെ കളിയാണ് ഇതെന്നും ജോര്‍ജ്ജ് പറയുന്നു.

കോടിയേരി പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ചാരക്കേസ് കരുണാകരനെതിരെ ഉപയോഗിക്കപ്പെട്ടതുപോലെ കോടിയേരി ഈ കേസ് പിണറായിക്കെതിരെ ഉപയോഗിക്കുകയാണെന്നും പിസി ജോര്‍ജ്ജ് ആരോപിക്കുന്നു. ദിലീപിനെപ്പോലെ മാന്യനായ ഒരു സിനിമ നടന്‍ ഇല്ലെന്നാണ് പിസി ജോര്‍ജ്ജിന്റെ കണ്ടെത്തല്‍.

‘അയാളെ നശിപ്പിക്കാനായി കുറെ കള്ളക്കച്ചവടക്കാര്‍ ഇറങ്ങിയിരിക്കുകയാണ്. അയാള്‍ ഒരു മാന്യന്‍ ആയതുകൊണ്ട് ഇതെല്ലാം സഹിച്ചും ക്ഷമിച്ചും നില്‍ക്കുന്നു. ഞാന്‍ ആണെങ്കില്‍ കാണിച്ചുകൊടുത്തേനെ. മാന്യനായ ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ രണ്ടോ മൂന്നോ പെണ്ണുങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്’. ഇതായിരുന്നു പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍