UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഴ്‌സുമാരുടെ സമരം: നിര്‍ണായക യോഗം ഇന്നു നാലുമണിക്ക്

ചര്‍ച്ച പരാജയപ്പെട്ടാല്‍ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇന്നു രാത്രി മുതല്‍ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിക്കും

മാന്യമായ വേതനത്തിന് വേണ്ടി സമരം നടത്തുന്ന നഴ്‌സുമാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗം ഇന്ന് നാലുമണിക്ക്. നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാപ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇന്നു രാത്രി മുതല്‍ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

രാവിലെ 11 മണിക്ക് വ്യവസായ ബന്ധ സമിതിയുടെയും മിനിമം വേജസ് കമ്മിറ്റിയുടെയും സംയുക്ത യോഗവും ചേരുന്നുണ്ട്. ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാരുടെ സംഘടനയും ആശുപത്രി മാനേജ്‌മെന്റുകളും വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ചര്‍ച്ചയില്‍ കുറഞ്ഞ വേതനം 20,000 രൂപ വേണമെന്ന ആവശ്യത്തില്‍ നഴ്‌സുമാരുടെ സംഘടനയും അത് അംഗീകരിക്കാനാകില്ലെന്ന് മാനേജ്‌മെന്റുകളും ഉറച്ച നിലപാടിലായിരുന്നു.

നഴ്‌സുമാര്‍ ഉന്നയിച്ച ഒരാവശ്യവും അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറാവാഞ്ഞതില്‍ പ്രതിഷേധിച്ച് ആശുപത്രികളില്‍ കൂട്ട അവധി എടുക്കുന്നതിനാല്‍ മൂന്നിലൊന്നു ജീവനക്കാര്‍ മാത്രമേ ഇന്ന് ജോലിക്ക് എത്തുകയുള്ളൂ. ഐസിയു, അത്യാഹിത വിഭാഗം എന്നിവിടങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍