UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച

വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ 20-ാം തീയതി മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്ന് നഴ്സുമാരുടെ സംഘടന

സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. ശമ്പള വര്‍ധനയുള്‍പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരം നടത്തുന്ന നഴ്‌സുമാരുമായി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും സര്‍ക്കാരും മുമ്പ് നടത്തിയിരുന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൊഴില്‍വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യവസായ ബന്ധസമിതിയും മിനിമം വേതനസമിതിയുമായി ചര്‍ച്ച നടത്തും.

സെക്രട്ടേറിയറ്റിന് മുന്നിലെ നഴ്സുമാരുടെ സമരം ഇന്ന് 12-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നത്തെ ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ കൂട്ട അവധിയെടുത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന നിലപാടിലാണ് നഴ്സുമാരുടെ സംഘടനകള്‍. കൂടാതെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളെ പരിചരിക്കാതെ നാളെ മുതല്‍ നിസഹകരണ സമരം നടത്തുമെന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്.

വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ 20-ാം തീയതി മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും നഴ്സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതി നിശ്ചയിച്ച പ്രകാരമുള്ള ശമ്പളം നല്‍കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. ഗവണ്‍മെന്റ് നേഴ്സുമാര്‍ക്ക് തുല്യമായ ശമ്പളം നല്‍കണമെന്നായിരുന്നു കോടതി നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍