UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രമുഖ നാടക പ്രവര്‍ത്തകനും പു.ക.സ അംഗവുമായ ഒ. കെ. കുറ്റിക്കോല്‍ അന്തരിച്ചു

സമൂഹത്തിന് വെളിച്ചം പകര്‍ന്ന അധ്യാപകരിലൊരാളെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് എംവി ജയരാജ്

പ്രമുഖ നാടക പ്രവര്‍ത്തകനും പു.ക.സ സംസ്ഥാന മെമ്പറുമായ ഒ. കെ. കുറ്റിക്കോല്‍ (ഒ. കരുണന്‍ കുറ്റിക്കോല്‍-74) അന്തരിച്ചു. ചെറിയൂര്‍ ഗവ യുപി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപകനായിരുന്ന കുറ്റിക്കോല്‍, ദേശിയ അധ്യാപക അവാര്‍ഡ് ജേതാവുമാണ്. നാടന്‍ കലാ അക്കാദമി പ്രവര്‍ത്തക സമിതി അംഗം, സംഗീത നാടക അക്കാദമി അംഗം, കണ്ണൂര്‍ സംഘചേതന സ്ഥാപക ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നാരായണി. മക്കള്‍: രഞ്ജിത്ത്, റീഷ, റീത്ത. മരുമക്കള്‍: സുരേഷ് ബാബു, പവിത്രന്‍, ബേബി ശബ്‌നം.

സമൂഹത്തിന് വെളിച്ചം പകര്‍ന്ന അധ്യാപകരിലൊരാളെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് സിപിഎം ജില്ലാസെക്രട്ടറി എംവി ജയരാജ് കുറ്റിക്കോലിന്റെ മരണത്തില്‍ അനുശോചിച്ചു. എം വി ജയരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്-

‘നഷ്ടമായത് നാടക-പൊതുവേദികളിലെ മനുഷ്യപക്ഷ പോരാളിയെ..

പുരോഗമന കലാ-സാഹിത്യ സംഘം സംസ്ഥാന സമിതിയംഗവും ദേശീയ അധ്യാപക പുരസ്‌ക്കാര ജേതാവുമായ സ. ഒ കെ കുറ്റിക്കോല്‍ മാഷിന്റെ ആകസ്മിക വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നു. സമൂഹത്തിന് വെളിച്ചം പകര്‍ന്ന അധ്യാപകരിലൊരാളെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. കണ്ണൂര്‍ സംഘചേതനയുടെ തുടക്കം മുതല്‍ അതിന്റെ അമരക്കാരിലൊരാളായി ഒ.കെ യുണ്ടായിരുന്നു. സാധാരണക്കാരന്റെ ജീവിതവും ആകുലതകളും ആ അധ്യാപകനെ, കലാകാരനെ എപ്പോഴും അലട്ടിക്കൊണ്ടിരുന്നതായി സംഘചേതനയുടെ ഭാഗമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. നാടകവേദിയിലും പൊതുവേദിയിലും അദ്ദേഹം നടത്തിയത് ആ മനുഷ്യപക്ഷ പോരാട്ടം തന്നെയായിരുന്നു. പ്രിയസഖാവിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍