UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഴയ ബോഗികള്‍ മാറി വിസ്താഡോം കോച്ചുകള്‍ എത്തുന്നു; അടിമുടി മാറ്റത്തിന് ഒരുങ്ങി ഇന്ത്യന്‍ ട്രെയിനുകള്‍

വിശാഖപട്ടണം-അരാകു പാതയിലാണ് പുതിയ കോച്ചുകള്‍ ഘടിപ്പിച്ച രാജ്യത്തെ ആദ്യ ട്രെയിന്റെ സഞ്ചാരം

ഇന്ത്യന്‍ ട്രെയിനുകള്‍ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ്. പഴയ തുരുമ്പിച്ച ബോഗികള്‍ മാറി അത്യാധുനിക വിസ്താഡോം കോച്ചുകളുമായി എത്തുകയാണ് റെയില്‍വെ. വിശാഖപട്ടണം-അരാകു പാതയിലാണ് പുതിയ കോച്ചുകള്‍ ഘടിപ്പിച്ച രാജ്യത്തെ ആദ്യ ട്രെയിന്റെ സഞ്ചാരം. ഇനിനലെ റെയില്‍വെ മന്ത്രി സുരേഷ്പ്രഭു വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ പുതിയ കോച്ചുകള്‍ ഉദ്ഘാടനം ചെയ്തു.

വിനോദ സഞ്ചാരികളെ ഉദ്ദേശിച്ച് വിസ്താഡോം കോച്ചുകള്‍ ഇറക്കിയിരിക്കുന്നത്. ഗ്ലാസ് കൊണ്ടുള്ള മേല്‍ക്കൂരയും എല്‍ ഇ ഡി സ്‌ക്രീനുകളും ജിപിഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറിയിപ്പ് സംവിധാനവും പുതിയ കോച്ചുകളിലുണ്ട്. കൂടാതെ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന സീറ്റുകളും രൂപഭംഗി നിറഞ്ഞതുമാണ്.

പുറം കാഴ്ചകള്‍ പരമാവധി ആസ്വദിക്കാന്‍ കഴിയുന്ന ജനാലകളാണ് കോച്ചിനുള്ളത്. വിദേശ രാജ്യങ്ങളിലേതുപോലെ വലിയ ചില്ലുകൊണ്ട് മറച്ച ജാലകള്‍ വിസ്താഡോം കോച്ചുകള്‍ക്ക് ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍