കണ്ണൂര്‍ അമ്പായത്തോട്ടില്‍ നാലംഗ മാവോയിസ്റ്റ് സംഘം തോക്കുമായി പ്രകടനം നടത്തിയെന്നും ലഘുലേഖ വിതരണം നടത്തിയെന്നുമുള്ള വാര്‍ത്തകളെ തുടര്‍ന്നാണ് പോലീസിനെ അന്വേഷണം ശക്തമാക്കിയത്.
മാവോയിസ്റ്റുകളെ പിടിക്കാന്‍ സംസ്ഥാന പോലീസ് വനത്തിനുള്ളില്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ തുടങ്ങി. ‘ഓപ്പറേഷന് അനാക്കോണ്ട’ എന്ന പേരിട്ടിരക്കുന്ന ദൗത്യത്തിന് പോലീസിലെ തണ്ടര്‍ ബോള്‍ട്ട്, നക്സല്‍ വിരുദ്ധ സേന, സായുധസേനാ ബറ്റാലിയന്, ലോക്കല്‍ പോലീസ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തുന്നത്. രണ്ടു ദിവസമായി വന്‍ പോലീസ് സംഘം തിരച്ചിലായി വനത്തിലുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തമിഴ്നാട്, കര്‍ണാടകം എന്നീ അയല്‍ സംസ്ഥാന സേനകളുടെ സഹായവും കേരളം തേടി. കണ്ണൂര്‍ അമ്പായത്തോട്ടില്‍ നാലംഗ മാവോയിസ്റ്റ് സംഘം തോക്കുമായി പ്രകടനം നടത്തിയെന്നും ലഘുലേഖ വിതരണം നടത്തിയെന്നുമുള്ള വാര്‍ത്തകളെ തുടര്‍ന്നാണ് പോലീസിനെ അന്വേഷണം ശക്തമാക്കിയത്. നാലു മാസമായി വയനാട്, കണ്ണൂര്‍, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വനാതിര്‍ത്തികളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്നും പോലീസ് പറയുന്നു.
ഇന്റലിജന്‍സ് മേധാവി എഡിജിപി ടി കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് മാവോയിസ്റ്റുകളെ പിടിക്കാന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചത്. കൂടാതെ പാലക്കാട്, കണ്ണൂര്‍, വയനാട് എസ്പിമാര് സംഘത്തിലുണ്ട്. കേരള വനപ്രദേശത്ത് എണ്‍പതിലേറെ മാവോയിസ്റ്റ് പ്രവര്ത്തകറുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിപക്ഷത്തെന്റെയും ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ പോലീസിന്റെ പക്കലുണ്ട്.
കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വരെ നല്‍കാമെന്നും തൊഴില്‍, പഠനം എന്നിവ ഉറപ്പാക്കാമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ പാക്കേജില്‍ ഒരാള്‍ പോലും ഇതുവരെ കീഴടങ്ങിയിട്ടില്ല. പണം വാങ്ങി കീഴടങ്ങില്ലെന്ന് മാവോയിസ്റ്റുകള്‍ മുഖപത്രത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.