UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധ്യപ്രദേശിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം തകരാറിലായി: 11 പേര്‍ മരിച്ചു

ഇന്‍ഡോറിലെ എംവൈ ആശുപത്രിയിലാണ് സംഭവം

മധ്യപ്രദേശിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 11 രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു. ഇന്‍ഡോറിലെ എംവൈ ആശുപത്രിയിലാണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനുമിടയിലാണ് ഓക്‌സിജന്‍ വിതരണ സംവിധാനം തകരാറിലായത്.

ഇത്തരം സംഭവങ്ങള്‍ ആശുപത്രികളില്‍ ഇടയ്ക്ക് സംഭവിക്കാറുള്ളതാണെന്ന് തരത്തിലുള്ള പ്രതികരണമാണ് ആശുപത്രി അധികൃതര്‍ നടത്തിയത്. പ്രാഥമിക നിരീക്ഷണത്തില്‍ ഓക്‌സിജന്‍ വിതരണ സംവിധാനത്തിലെ തകരാര്‍ കണ്ടെത്താന്‍ ആശുപത്രിയിലെ ബന്ധപ്പെട്ട ജീവനകാര്‍ക്ക് കഴിയാത്തിരുന്നതാണ് മരണസംഖ്യ ഉയര്‍ത്തിയതെന്ന് കരുതുന്നത്.

തകരാര്‍ സംഭവിച്ചത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍