UPDATES

വിദേശം

അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം നിര്‍ത്തി വയ്ക്കുന്നുവെന്ന് പാകിസ്ഥാന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാനെതിരെ ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങളാണ് അവരെ പ്രകോപിപ്പിച്ചിരിക്കുന്നത്‌

അമേരിക്കയുമായുള്ള ചര്‍ച്ചകളും ഉഭയകക്ഷി ബന്ധങ്ങളും നിര്‍ത്തി വയ്ക്കുന്നതായി പാകിസ്ഥാന്‍ അറിയിച്ചു. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് അവരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് ഉഭയകക്ഷി സന്ദര്‍ശനങ്ങളും ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുന്നതായി സെനറ്റിനെ അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ പരാമര്‍ശങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോഴാണ് ട്രംപ് പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചത്. ഭീകരപ്രവര്‍ത്തകര്‍ക്ക് പാകിസ്ഥാന്‍ സംരക്ഷണം നല്‍കുന്നെന്നും പാകിസ്ഥാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷിതമായ ഇടമാണെന്നുമാണ് ട്രംപ് ആരോപിച്ചത്. കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി അധികാരമേറ്റ ശേഷം ട്രംപ് നടത്തിയ ആദ്യ പ്രസംഗമായിരുന്നു ഇത്.

യുഎസ് ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ സന്ദര്‍ശനം പാകിസ്ഥാന്‍ കഴിഞ്ഞയാഴ്ച മാറ്റിവച്ചതായി പ്രഖ്യാപിച്ചിരുന്നു. ട്രംപിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ഇതെന്നും അന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍