UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിച്ചുവെന്ന് അവകാശവാദത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പാക്കിസ്ഥാന്‍/ വീഡിയോ

പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂറാണ് ട്വിറ്ററില്‍ വീഡിയോയിട്ടത്

നിയന്ത്രണരേഖയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചുവെന്ന് അവകാശവാദത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പാക്കിസ്ഥാന്‍. ‘സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടി’ എന്ന കുറിപ്പോടെ പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂറാണ് ട്വിറ്ററില്‍ വീഡിയോയിട്ടത്. ജൂണ്‍ മൂന്നിനാണ് ആക്രമണം നടത്തിയതെന്നും പാക് വീഡിയോയില്‍ കാണിക്കുന്നു.

നിയന്ത്രണരേഖയില്‍ കൃഷ്ണഘാട്ടി ടാറ്റ പാനി സെക്ടറിലെ ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതുവെന്ന് പാക് സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ട്വിറ്ററിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. മേജര്‍ അസിഫ് അവകാശപ്പെടുന്നതുപോലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകളാണോ തകര്‍ക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമല്ല.

ഇന്നലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ തിരിച്ചടിയില്‍ അഞ്ച് ഇന്ത്യന്‍ സൈനികരെവധിച്ചതായി പാക് സേന അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇത് ഇന്ത്യന്‍ സൈന്യം നിഷേധിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ വാദം പൂര്‍ണമായും തെറ്റാണെന്നാണ് ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

ഇന്ത്യന്‍ സൈനികര്‍ക്ക് യാതൊരു പരുക്കുകളും ഉണ്ടായിട്ടില്ല. പാക് സൈന്യം കരാര്‍ ലംഘിച്ച് ഗ്രാമീണര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ പ്രദേശവാസിയായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കു പരുക്കേറ്റു. പൂഞ്ച് ജില്ലയിലെ രണ്ട് സെക്ടറുകളിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍