UPDATES

വിദേശം

പാക്കിസ്താനിലെ ചൈനീസ് കോണ്‍സുലേറ്റില്‍ ആക്രമണം; 4 പേര്‍ കൊല്ലപ്പെട്ടു

ഭീകരരുമായിട്ടുള്ള വെടിവയ്പിലാണ് 2 പോലീസുകാര്‍ കൊല്ലപ്പെട്ടത്. ഒരു സെക്യൂരിറ്റി ഓഫീസര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

പാക്കിസ്താന്‍, കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റില്‍ ഇന്ന് രാവിലെ ഒന്‍പതരക്ക് (പ്രാദേശിക സമയം) നടന്ന ആക്രമണത്തില്‍ 4 പേര്‍ മരിച്ചു. ചൈനീസ് കോണ്‍സുലേറ്റിലേക്കുള്ള പ്രവേശന കവാടത്തിന് മുമ്പിലായിരുന്നു ആക്രമണം. ആയുധധാരികളായ നാലുപേര്‍ കോണ്‍സുലേറ്റില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെക്ക്‌പോയിന്റില്‍ തടയുകയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമികളുമായിട്ടുള്ള വെടിവയ്പിലാണ് 4 പേര്‍ കൊല്ലപ്പെട്ടത്. ഒരു സെക്യൂരിറ്റി ഓഫീസര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. എംബസിയിലുള്ള ഉദ്യോഗസ്ഥരും മറ്റും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍സുലേറ്റ് കവാടത്തില്‍ സ്‌ഫോടനം നടന്നുവെന്നും കനത്ത പുക നിറഞ്ഞിരുന്നുവെന്നും വിവരമുണ്ട്.

പാക്കിസ്താനില്‍ നിന്ന് സ്വതന്ത്യരാവണമെന്ന് ആഗ്രഹിക്കുന്ന ബലൂചിസ്ഥാന്‍ പോരാളികളാണ് ആക്രമണത്തിന് പിന്നിലെന്നന്ന് സംശയിക്കുന്നത്. ചൈന പാക്കിസ്ഥാനുമായു ചേര്‍ന്ന് വമ്പന്‍ പദ്ധതികള്‍ നടത്തുന്നതും ബലൂചിസ്ഥാന്‍ ദരിദ്ര പ്രവശ്യയായി തുടരുന്നതുമാണ് അക്രമികളെ ചൊടിപ്പിച്ചതെന്ന് കരുതുന്നത്.

ജമ്മു-കശ്മീരില്‍ 6 ലഷ്‌കര്‍-ഇ-ത്വയ്യിബ ഭീകരരെ സുരക്ഷാസേന വധിച്ചു

അധിനിവേശ കാലത്തേതെന്ന് സംശയം; കുവൈറ്റില്‍ 48 കുഴിബോംബുകള്‍ കണ്ടെത്തി, ജാഗ്രതാ നിർദേശം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍