UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീകരരെ സഹായിക്കുന്നതിന് പാകിസ്ഥാന്‍ ഇന്ത്യയെ ഒരു കാരണമാക്കുന്നെന്ന് അമേരിക്ക

ഭീകരസംഘങ്ങള്‍ക്ക് നേരിട്ടുള്ള സഹായം ലഭിക്കുന്നതിന്റെ ഉത്തരവാദികള്‍ പാകിസ്ഥാന്‍ സര്‍ക്കാരാണെന്നും ട്രംപ് ഭരണകൂടം

ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണ തുടരാനായി പാകിസ്ഥാന്‍ ഇന്ത്യയെ ഒരു കാരണമാക്കുകയാണെന്ന് അമേരിക്കയുടെ നിരീക്ഷണം. യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ ഇടപെടലില്‍ ആശങ്ക വേണ്ടെന്നും ട്രംപ് ഭരണകൂടം നിരീക്ഷിക്കുന്നു. അഫ്ഗാനില്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ പാകിസ്ഥാന് ഭീഷണിയല്ല.

അവര്‍ അവിടെ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നില്ല. സൈന്യത്തെ വിന്യസിച്ചിട്ടുമില്ലെന്ന് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് മിഖായേല്‍ ആന്റണ്‍ അറിയിച്ചു. പാകിസ്ഥാനെ സംബന്ധിച്ച് ഇന്ത്യയെന്നത് ഒരു ന്യായീകരണം മാത്രമാണെന്നും അദ്ദേഹം പറയുന്നു. ഭീകരസംഘങ്ങള്‍ക്ക് നേരിട്ടുള്ള സഹായം ലഭിക്കുന്നതിന്റെ ഉത്തരവാദികള്‍ പാകിസ്ഥാന്‍ സര്‍ക്കാരാണെന്നും ആന്റണ്‍ പറഞ്ഞു.

പ്രസിഡന്റ് ട്രംപ് അഫ്ഗാനിലെയും ദക്ഷിണ ഏഷ്യയിലെയും തന്റെ നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആന്റണിന്റെ കമന്റ് പുറത്തുവന്നിരിക്കുന്നത്. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച ട്രംപ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുന്ന പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അമേരിക്ക അധികകാലം നിശബ്ദത പാലിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു.

ജമ്മു കാശ്മീര്‍ വിഷയം ഒത്തുതീര്‍പ്പാക്കാത്തത് മേഖലയിലെ സമാധാനത്തെ ബാധിക്കുന്നുണ്ട്. സുരക്ഷിത മേഖലയെന്ന തെറ്റായ പ്രചരണങ്ങള്‍ വിശ്വസിക്കാതെ ഭീകരതയ്‌ക്കെതിരെ പാകിസ്ഥാനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍