UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോരഖ്പുര്‍ ദുരന്തം: മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍

മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ സുരക്ഷയൊരുക്കുന്ന തിരക്കിനിടയില്‍ ഐസിയുവില്‍ ഉണ്ടായിരുന്ന കുട്ടികളെ ശ്രദ്ധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയില്ലെന്നാണ് പരാതി

ഗോരഖ്പുര്‍ ദുരന്തത്തില്‍ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ സുരക്ഷയൊരുക്കുന്ന തിരക്കിനിടയില്‍ ഐസിയുവില്‍ ഉണ്ടായിരുന്ന കുട്ടികളെ ശ്രദ്ധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയില്ലെന്നാണ് ഒരു സ്വകാര്യ ചാനലിന്റെ പ്രതിനിധികള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് ഇവര്‍ പറഞ്ഞത്.

സന്ദര്‍ശനത്തിനിടെ രോഗം മൂര്‍ച്ഛിച്ച കുട്ടികളെ ചികിത്സിയ്ക്കാനായി പോലും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കടത്തി വിടാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ പാര്‍പ്പിച്ച വാര്‍ഡുകളിലൂടെയാണ് ബൂട്ടിട്ട് തോക്കേന്തിയ പോലീസുകാര്‍ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ കയറിയിറങ്ങിയത്.

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രവേശനം നിഷേധിച്ചതാണ് ദുരന്തത്തിന്റെ ആഘാതം ഇത്രയേറെ വര്‍ദ്ധിപ്പിച്ചത്. ഈമാസം ആദ്യമാണ് മുഖ്യമന്ത്രി ഗോരഖപുരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. തുടര്‍ന്ന് ഞായറാഴ്ചയും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡെയ്‌ക്കൊപ്പം മുഖ്യമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. മുഖ്യമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡുകള്‍ തടഞ്ഞതോടെ കുട്ടികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ചുമന്നുകൊണ്ട് പോകേണ്ട സാഹചര്യവും ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍