UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്തനംതിട്ട ജ്വല്ലറി കവര്‍ച്ച: നാലുപേര്‍ പിടിയില്‍, നാല് കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമായി ഒരാള്‍ രക്ഷപ്പെട്ടു

പ്രധാനപ്രതിയെന്ന് സംശയിക്കുന്ന മഹാരാഷ്ട്ര സ്വദേശിയും ജ്വല്ലറി ജീവനക്കാരനുമായ അക്ഷയ് പട്ടേലിനെ ഇന്നലെ തന്നെ പിടികൂടിയിരുന്നു.

പത്തനംതിട്ട നഗരത്തില്‍ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. എന്നാല്‍ ഇവരുടെ കൂട്ടാളിയായ ഒരാള്‍ കവര്‍ച്ച ചെയ്ത നാല് കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമായി രക്ഷപ്പെട്ടു. സേലത്ത് വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. നഗരത്തിലെ മുത്താരമ്മന്‍ കോവിലിനുസമീപം പ്രവര്‍ത്തിക്കുന്ന കൃഷ്ണ ജൂവലറിയില്‍ ഞായറാഴ്ച വൈകിട്ട് നാലരയ്ക്കാണ് കവര്‍ച്ച നടന്നത്.

പ്രധാനപ്രതിയെന്ന് സംശയിക്കുന്ന മഹാരാഷ്ട്ര സ്വദേശിയും ജ്വല്ലറി ജീവനക്കാരനുമായ അക്ഷയ് പട്ടേലിനെ ഇന്നലെ തന്നെ പിടികൂടിയിരുന്നു. കവര്‍ച്ച സംഘത്തിനൊപ്പം കടന്ന ഇയാള്‍ മറ്റൊരു വാഹനത്തില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കോഴഞ്ചേരിക്ക് സമീപത്ത് വച്ചാണ് പിടികൂടിയത്. രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ ജ്വല്ലറിയില്‍ ജോലിക്ക് കയറിയത്.

ഞായറാഴ്ച് വൈകിട്ട് ജ്വല്ലറിയിലെത്തിയ ഒരാള്‍ ജീവനക്കാരനായ സന്തോഷിനെ മര്‍ദ്ദിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ മൂന്ന് പേര്‍ കൂടെ എത്തി സന്തോഷിനെ ജ്വല്ലറിയുടെ പുറകില്‍ കൊണ്ടുപോയി വായില്‍ തുണി തിരുകി കെട്ടിയിട്ടു. ഈ സമയം കടയില്‍ വന്ന ഉപഭോക്താവിനോട് അക്ഷയ് പട്ടേല്‍ സംസാരിക്കുകയും ചെയ്തു.

തുടര്‍ന്ന് ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്ന സംഘത്തോടൊപ്പം അക്ഷയ് പട്ടേലും മടങ്ങി. ഓട്ടോറിക്ഷയില്‍ റിംഗ് റോഡിലെത്തിയ മോഷണസംഘം അവിടെ നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പ്പിയോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കും ഇവര്‍ എടുത്തിരുന്നു.

സ്വയം കെട്ടഴിച്ച് സന്തോഷ് പുറത്ത് എത്തിയപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിഞ്ഞത്. സന്തോഷിന് മൂക്കിനാണ് പരിക്കേറ്റത്. മോഷ്ടാക്കള്‍ മറാത്തിയിലാണ് സംസാരിച്ചതെന്നും സന്തോഷ് പറയുന്നു ശേഷം പോലീസ് പിടിയിലായ അക്ഷയ് കവര്‍ച്ചക്കാര്‍ തന്നെ തട്ടികൊണ്ടുപോയതാണെന്നും വഴിയില്‍ ഉപേക്ഷിച്ചുവെന്നുമാണ് പറഞ്ഞത്. എന്നാല്‍ അത് കളവാണെന്ന് കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്ന് മനസ്സിലായി.

മഹാരാഷ്ട്രാ സ്വദേശിയായ സുരേഷ് സേട്ട് ആണ് ജ്വല്ലറി ഉടമ.

Read: ആദിവാസി കുട്ടികളുടെ കാര്യം വരുമ്പോള്‍ മാത്രം ‘പെട്ടെന്ന് തീര്‍ന്നു പോകുന്ന’ അലോട്ട്മെന്റുകള്‍; അര്‍ഹതയുണ്ടായിട്ടും ഇന്നും അധികാരികളുടെ വാതിലില്‍ മുട്ടേണ്ടി വരുന്ന ശ്രീക്കുട്ടിയും ഷീനയും സാക്ഷ്യം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍