UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2000 രൂപയ്ക്ക് മുകളിലുള്ള ഗാര്‍ഹികേതര വൈദ്യുതി ബില്ലുകള്‍ക്ക് ഇനി ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം

ഇന്ത്യയിലെ ഒട്ടുമിക്ക വൈദ്യുതി വിതരണക്കമ്പനികളും നഷ്ടത്തിലാണെന്നതിനാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കേന്ദ്രം ഈ നിര്‍ദേശം നല്‍കിയത്.

ഗാര്‍ഹികേതര വൈദ്യുതി ബില്‍ 2000 രൂപയ്ക്കു മുകളിലാണെങ്കില്‍ ഇനി ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം. നവംബര്‍ ഒന്നു മുതല്‍ നിയമം പ്രാഭല്യത്തില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

ഇന്ത്യയിലെ ഒട്ടുമിക്ക വൈദ്യുതി വിതരണക്കമ്പനികളും നഷ്ടത്തിലാണെന്നതിനാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കേന്ദ്രം ഈ നിര്‍ദേശം നല്‍കിയത്. ഇതു വഴി ജോലിഭാരം കുറയ്ക്കാനും ജീവനക്കാരെ മാറ്റി നിയമിക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഗാര്‍ഹിക ഉപയോക്താക്കളല്ലാത്ത വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ ഉള്‍പ്പെടെ മുഴുവന്‍ പേര്‍ക്കും ഇതു ബാധകമായിരിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു.

നിലിവില്‍ വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ പന്ത്രണ്ടോളം മാര്‍ഗങ്ങളുണ്ടെന്നും അതിനാല്‍ ഉപയോക്താക്കള്‍ക്ക് അനായാസം ബില്‍ അടയ്ക്കാനാകുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നും ചയര്‍മാന്‍ എന്‍.എസ്.പിള്ള വ്യക്തമാക്കി.

നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ ബോര്‍ഡിന് കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും പദ്ധതികളും വെട്ടിചുരുക്കാനുള്ള സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍