UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ അറസ്റ്റ് ഗൂഢാലോചനയെന്ന് പിസി ജോര്‍ജ്

ഏതായാലും ഈ കുറ്റം നൂറ് ശതമാനം ബോധ്യത്തോടെ അംഗീകരിക്കാന്‍ തയ്യാറല്ല. എനിക്ക് ഒത്തിരിയേറെ സംശയങ്ങളുണ്ട്- പിസി ജോര്‍ജ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ അന്വേഷണത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. ‘മുഖ്യമന്ത്രിയും മഞ്ജുവാര്യരും ഒരു വേദി പങ്കിട്ടു. ആ വേദി പങ്കിട്ട് കഴിഞ്ഞപ്പോഴാണ് ദിലീപിനെതിരെ കേസ് ആയത്. ഈ പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ എത്രയോ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്. അന്ന് ഇതുപോലുള്ള പ്രശ്‌നങ്ങളും വലിയ ബഹളങ്ങളും ഉണ്ടായില്ല. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് പറയാനില്ല. ഈ അന്വേഷണത്തില്‍ സംശയമുണ്ട്. ദിലീപിനും നാദിര്‍ഷയ്ക്കും പറ്റിയ വലിയ അപകടം മാധ്യമങ്ങളെ അസഭ്യം പറഞ്ഞുവെന്നതാണ്.

ഇരയോടൊപ്പം നില്‍ക്കുന്ന പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമുള്ളത്. ആ വികാരം മനസ്സിലാക്കാതെ മാധ്യമ സുഹൃത്തുക്കളെയും മറ്റാളുകളെയും ചീത്തപറഞ്ഞതാണ് അപകടം. ഞാന്‍ ഏതായാലും ഈ കുറ്റം നൂറ് ശതമാനം ബോധ്യത്തോടെ അംഗീകരിക്കാന്‍ തയ്യാറല്ല. എനിക്ക് ഒത്തിരിയേറെ സംശയങ്ങളുണ്ട്. എങ്കിലും ഇവരിലാരെങ്കിലും കുറ്റക്കാരാണെങ്കില്‍ അവരെ പരമാവധി ശിക്ഷിക്കണം. പക്ഷെ എനിക്ക് ചില സംശയങ്ങളുണ്ട്.’ എന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍