UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേസെടുക്കാനുള്ള വനിതാ കമ്മീഷന്റെ നോട്ടീസിനെ പരിഹസിച്ച് പിസി ജോര്‍ജ്

‘കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകും’-പിസി ജോര്‍ജ്

ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിലേ പരാമര്‍ശത്തെ തുടര്‍ന്ന് പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷന്റെ നോട്ടീസ്. കേസെടുക്കണമെന്നും ഹാജരാകണമെന്നുമുള്ള വനിതാ കമ്മീഷന്‍ നിര്‍ദ്ദേശത്തോട് പരിഹാസപൂര്‍വ്വമാണ് എംഎല്‍എ പ്രതികരിച്ചത്. ‘കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകും. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മിഷന് സാധിക്കില്ലല്ലോ’ എന്ന് പി.സി. ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തിനെ അപമാനിക്കുന്നതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. പി.സി.ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തും നല്‍കും.

പി.സി ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്- ‘വനിതകളുടെ കാര്യമാണ് കമ്മീഷന്‍ ആദ്യം നോക്കേണ്ടത്. നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ ഒപ്പം കൂടും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ നൂറ് ശതമാനം ബോദ്ധ്യത്തോടെ പറഞ്ഞതാണ്. ഒരു വനിതയുടെയും അഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പേരു പറഞ്ഞിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കരുതെന്ന കമ്മീഷന്റെ പരാമര്‍ശം വിവരക്കേടാണ്. അപമാനിക്കപ്പെടാന്‍ വേണ്ടി നടക്കുന്ന സ്ത്രീകളെുടെ ഗുണവതികാരം പറയുമ്പേല്‍ വേദനിച്ചിട്ട് കാര്യമില്ല. എല്ലാ നടപടികളോടും പൂര്‍ണ്ണമായും സഹകരിക്കും’ ഇങ്ങനെയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍