UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരയായ നടിയെ അറിയില്ല; ദിലീപ് നിരപരാധിയാണെന്ന് ഉറപ്പായെന്നും പി സി ജോര്‍ജ്ജ്

സുനി പിണറായി വിജയന്റെ പേരാണ് പറയുന്നതെങ്കില്‍ അന്വേഷണ സംഘം മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമോയെന്നും പി സി

നടി ആക്രമിക്കപ്പെട്ട കേസില്‍ നടി ആരാണെന്ന് തനിക്കറിയില്ലെന്ന് പിസി ജോര്‍ജ്ജ്. ഇരയെക്കുറിച്ചാണ് താന്‍ പറഞ്ഞത്. തനിക്കെതിരെ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ്ജിനെതിരെ നടി പരാതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ജോര്‍ജ്ജിന്റെ പ്രതികരണം.

സിനിമ മേഖലയിലെ ഒരു വ്യക്തിയെ ആരെങ്കിലും ആക്രമിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. എന്നാല്‍ നിരപരാധിയായ ഒരാളെ ഇത്തരത്തില്‍ ക്രൂശിക്കരുതെന്ന് പറഞ്ഞതിന് എന്നെയങ്ങ് നാടുകടത്താമെന്നാണ് ചിന്തയെങ്കില്‍ അതങ്ങ് മനസില്‍ വച്ചാല്‍ മതിയെന്നും ജോര്‍ജ്ജ് പറയുന്നു.

നടിയാരാണെന്ന് അറിയാതെ എങ്ങനെയാണ് പരാതിയുണ്ടാകുന്നതെന്നും ഈ പരാതി കൂടി കേട്ടതോടെ നടന്‍ ദിലീപ് കേസില്‍ നിരപരാധിയാണെന്ന് തനിക്ക് ഉറപ്പായെന്നും ജോര്‍ജ്ജ് പറയുന്നു. സിനിമക്കാരെയെല്ലാം പിടിച്ച് ജയിലിലിടാതെ കോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് കേസില്‍ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും പി സി ജോര്‍ജ്ജ് പറയുന്നു. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ വിശ്വസിക്കാനാകില്ലെന്നും പി സി ജോര്‍ജ്ജ് പറയുന്നു. സുനി പിണറായി വിജയന്റെ പേരാണ് പറയുന്നതെങ്കില്‍ അന്വേഷണ സംഘം മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമോയെന്നും പി സി ചോദിക്കുന്നു.

ജോസഫൈന് മത്സരിച്ചിടത്തെല്ലാം തോറ്റ് തോറ്റ് അവസാനം ഇരിക്കാന്‍ ലഭിച്ച സ്ഥാനമാണ് വനിത കമ്മിഷന്‍. ഇരുപത്തിയയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എന്നോടാണ് അവരുടെ കളി. വനിത കമ്മിഷനോട് ഞാന്‍ പോടാ പുല്ലേയെന്ന് പറയും. നിയമപരിജ്ഞാനവും വിവരവും യോഗ്യതയുമുള്ളവരെ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിയമിക്കാന്‍ താന്‍ ശക്തമായി ആവശ്യപ്പെടുന്നതായും പി സി ജോര്‍ജ്ജ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍