UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്ന് പി സി ജോര്‍ജ്ജ്: നടിക്കെതിരെ വിവാദ പരാമര്‍ശങ്ങളും

ഇപ്പോള്‍ ഇവിടെ നടക്കുന്നത് പുരുഷ പീഡനമാണെന്നും ജോര്‍ജ്ജ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തെളിവില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസവും നടി അഭിനയിക്കാന്‍ പോയതില്‍ ദുരൂഹതയുണ്ടെന്നും പി സി ജോര്‍ജ്ജ് പറയുന്നു.

ഇപ്പോള്‍ ഇവിടെ നടക്കുന്നത് പുരുഷ പീഡനമാണെന്നും ജോര്‍ജ്ജ് പറയുന്നു. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങോട്ടും പോകില്ലെന്നും തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നുമാണ് പി സി ജോര്‍ജ്ജ് പറയുന്നത്. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനെയും അനുകൂലിച്ചാണ് പി സി ജോര്‍ജ്ജ് സംസാരിച്ചത്.

ഭര്‍ത്താവും കുട്ടികളുമുള്ള ഒരു യുവതി മറ്റൊരാളോടൊപ്പം കഴിഞ്ഞതിന് ശേഷം അയാള്‍ക്കെതിരെ പരാതി പറയുന്നത് വഞ്ചനയാണെന്നാണ് പി സി ജോര്‍ജ്ജ് പറയുന്നത്. ദിലീപിനെതിരായ കേസ് കെട്ടച്ചമച്ചതാണെന്നും നേരത്തെ പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ ഗൂഢാലോചനയാണ് ദിലീപിനെ കുടുക്കിയതെന്നും ജയിലില്‍ നിന്നും പണം ആവശ്യപ്പെട്ടുകൊണ്ട് പള്‍സര്‍ സുനി കത്തയച്ചത് സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും ജോര്‍ജ്ജ് ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍